Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Legislative Assembly Election

ജി. സുധാകരൻ പോയത് കൊണ്ട് പാർട്ടിക്ക് ഒന്നും സംഭവിക്കില്ലെന്ന് മുഖ്യമന്ത്രി

ആലപ്പുഴ: ജി. സുധാകരൻ കൂടുതൽ ജീർണതയിലേക്ക് പോകുമെന്നും സുധാകരൻ പോയത് കൊണ്ട് പാർട്ടിക്ക് ഒന്നും സംഭവിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. അവസരവാദികൾ കാരണം ഒരു വോട്ടും കുറയില്ല. വ്യക്തിക്കൊപ്പമല്ല, പാർട്ടിക്കൊപ്പമാണ് പ്രവർത്തകരെന്നും മുഖ്യമന്ത്രി പറഞ്ഞു.

സുധാകരൻ എന്തും പറയുമെന്നും സുധാകരൻ എത്തിയ രാഷ്ട്രീയ ക്യാമ്പ് അതാണെന്നും അദ്ദേഹം പറഞ്ഞു. സുധാകരൻ ഇപ്പോൾ വച്ചത് കോൺ​ഗ്രസിന്‍റെ തൊപ്പിയാണ്. അതുകൊണ്ട് പഴയതൊക്കെ തള്ളിപ്പറയണം. പ്രീതി കിട്ടാൻ സുധാകരൻ എന്തും പറയും.

സുധാകരന്‍റെ മാറ്റം പെട്ടെന്നെടുത്ത തീരുമാനമല്ല. ഇതുസംബന്ധിച്ച് നേരത്തെ ആലോചന നടന്നു. സിപിഎമ്മിന്‍റെ വോട്ട് കിട്ടുമെന്ന സുധാകരന്‍റെ അവകാശ വാദം തെറ്റാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സുധാകരൻ കോൺ​ഗ്രസിന്‍റെയും ബിജെപിയുടെയും സ്ഥാനാർഥിയാണെന്നും മുഖ്യമന്ത്രി വിമർശിച്ചു. ബിജെപിയുടെ വോട്ട് കിട്ടാനാണ് സ്വതന്ത്രന്‍റെ വേഷം. ഐഡിയ കോണ്‍ഗ്രസിന്‍റേതാണോ ബിജെപിയുടേതാണോ എന്നാണ് അറിയേണ്ടത്.

സുധാകരനെ സുധാകരനാക്കിയത് സിപിഎം ആണെന്നും പാർട്ടി ആണ് സുധാകരനെ വളർത്തിയതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

Kerala

അ​ന്തി​മ ചി​ത്രം തെ​ളി​ഞ്ഞു; മ​ത്സ​ര രം​ഗ​ത്ത് 890 സ്ഥാ​നാ​ർ​ഥി​ക​ൾ

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു ഗോ​ദ​യി​ലെ അ​ന്തി​മ ചി​ത്രം തെ​ളി​ഞ്ഞു. സം​സ്ഥാ​ന​ത്തെ 140 നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലാ​യി 890 സ്ഥാ​നാ​ർ​ഥി​ക​ളാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്.

നാ​മ​നി​ർ​ദേ​ശ പ​ത്രി​ക പി​ൻ​വ​ലി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി​യാ​യ ഇന്ന് 95 പേ​രാ​ണ് വി​വി​ധ മ​ണ്ഡ​ല​ങ്ങ​ളി​ലാ​യി പ​ത്രി​ക​ക​ൾ പി​ൻ​വ​ലി​ച്ച​ത്. റി​ബ​ലു​ക​ളും അ​പ​ര​ൻ​മാ​രും അ​ട​ക്ക​മു​ള്ള​വ​ർ പ​ത്രി​ക പി​ൻ​വ​ലി​ച്ച​വ​രി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ട്.

ഏ​റ്റ​വും കൂ​ടു​ത​ൽ സ്ഥാ​നാ​ർ​ഥി​ക​ൾ മ​ത്സ​ര രം​ഗ​ത്തു​ള്ള​ത് കൊ​ടു​വ​ള്ളി​യി​ലാ​ണ്. ഇ​വി​ടെ 13 സ്ഥാ​നാ​ർ​ഥി​ക​ളാ​ണ് ഉ​ള്ള​ത്. ഇ​വി​ടെ 17 സ്ഥാ​നാ​ർ​ഥി​ക​ളാ​ണ് നേ​ര​ത്തെ​യു​ണ്ടാ​യി​രു​ന്ന​ത്. തി​രു​വ​ന​ന്ത​പു​ര​ത്തും പേ​രാ​വൂ​രി​ലും മ​ഞ്ചേ​ശ്വ​ര​ത്തും 11 വീ​തം സ്ഥാ​നാ​ർ​ഥി​ക​ളു​ണ്ട്.

1254 പേ​രാ​ണ് പ​ത്രി​ക സ​മ​ർ​പ്പി​ച്ച​ത്. ബു​ധ​നാ​ഴ്ച സൂ​ക്ഷ്മ പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​യ​പ്പോ​ൾ 985 സ്ഥാ​നാ​ർ​ഥി​ക​ളാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. 95 പേ​ർ പ​ത്രി​ക പി​ൻ​വ​ലി​ച്ച​തോ​ടെ സ്ഥാ​നാ​ർ​ഥി​ക​ളു​ടെ എ​ണ്ണം 890 ആ​യി. 2021ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ 957 സ്ഥാ​നാ​ർ​ഥി​ക​ളാ​ണ് മ​ത്സ​രി​ച്ച​ത്.

Kerala

മന്ത്രി പദവി ദുരുപയോ​ഗം ചെയ്തു; ശിവൻകുട്ടി പെരുമാറ്റച്ചട്ടം ലം​ഘിച്ചെന്ന് ബിജെപി

തിരുവനന്തപുരം: നേമത്തെ എൽഡിഎഫ് സ്ഥാനാർഥി വി. ശിവൻകുട്ടി മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന പരാതിയുമായി ബിജെപി. മന്ത്രിയെന്ന പദവി ദുരുപയോ​ഗം ചെയ്ത് വോട്ട് അഭ്യർഥിച്ചെന്നാണ് പരാതി.

സംസ്ഥാന സര്‍ക്കാരിന്‍റെ ചിഹ്നം പതിച്ച മന്ത്രിയുടെ ഔദ്യോഗിക ലെറ്റര്‍പാഡിൽ ജനങ്ങളുടെ പിന്തുണയും സഹകരണവും വീണ്ടും അഭ്യർഥിച്ചു കൊണ്ട് ശിവൻകുട്ടി വീടുകളിൽ കത്ത് വിതരണം ചെയ്തെന്നാണ് ബിജെപിയുടെ പരാതി.

ഇതുസംബന്ധിച്ചുള്ള പരാതി ബിജെപിയുടെ നേമം മണ്ഡലത്തിലെ ലീഗൽ ഇൻ ചാർജാണ് മണ്ഡലം വരണാധികാരിക്ക് പരാതി നൽകിയിരിക്കുന്നത്.

Kerala

എ.കെ. ശശീന്ദ്രന്‍റെ 'സമയം ശരിയായില്ല'; ക്ലോക്ക് ഇല്ല, കാഹളം മുഴക്കുന്ന മനുഷ്യൻ ചിഹ്നം

തിരുവനന്തപുരം: എലത്തൂരിൽ എൽഡിഎഫ് സ്ഥാനാർഥി എ.കെ. ശശീന്ദ്രന് ക്ലോക്ക് ചിഹ്നം ഇല്ല. കാഹളം മുഴക്കുന്ന മനുഷ്യന്‍റെ ചിഹ്നമാണ് അനുവദിച്ചത്. എൻസിപി അജിത് പവാർ വിഭാഗം സ്ഥാനാർഥി പി. കെ. ശശീന്ദ്രന് ക്ലോക്ക് ചിഹ്നം അനുവദിക്കുകയും ചെയ്തു.

ക്ലോക്ക് ചിഹ്നം അനുവദിക്കണമെന്ന എ. കെ. ശശീന്ദ്രന്‍റെ ആവശ്യം അംഗീകരിച്ചില്ല. കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പുകളിലും ക്ലോക്ക് ചിഹ്നത്തിലായിരുന്നു എ. കെ. ശശീന്ദ്രൻ മത്സരിച്ചത്.

എന്‍സിപിയിലെ അജിത് പവാര്‍ വിഭാഗത്തിന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഔദ്യോഗികമായി ക്ലോക്ക് ചിഹ്നം അനുവദിച്ചതാണ് എലത്തൂരില്‍ വിചിത്രമായ സാഹചര്യം സൃഷ്ടിച്ചത്. പി.കെ. ശശീന്ദ്രനെ അജിത് പവാര്‍ പക്ഷം രംഗത്തിറക്കിയതോടെയാണ് ക്ലോക്ക് ചിഹ്നം ലഭിച്ചത്.

Kerala

യുഡിഎഫ് സ്ഥാനാർഥിയെ വിജയിപ്പിച്ചാൽ സൗജന്യ വിദേശയാത്ര; വാഗ്ദാനവുമായി ലീഗ് വൈസ് പ്രസിഡന്‍റ്

മലപ്പുറം: തവനൂരിൽ യുഡിഎഫ് സ്ഥാനാർഥിയെ വിജയിപ്പിച്ചാൽ സൗജന്യ വിദേശ യാത്ര വാഗ്ദാനം ചെയ്ത് മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്‍റ് സി.പി. ബാവ ഹാജി. യുഡിഎഫ് മണ്ഡലം കമ്മിറ്റിക്കും ബൂത്ത് കമ്മിറ്റിക്കുമാണ് ബാവ സൗജന്യ വിദേശയാത്ര വാഗ്ദാനം ചെയ്തത്.

തവനൂരിലെ യുഡിഎഫ് സ്ഥാനാർഥി വി.എസ്. ജോയിയുടെ പ്രചാരണ യോഗത്തിൽ സംസാരിക്കവെയായിരുന്നു അദ്ദേഹം ഇക്കാര്യം പ്രഖ്യാപിച്ചത്.

പതിനഞ്ച് ദിവസത്തെ ഗൾഫ് യാത്രയാണ് സമ്മാനം. റിട്ടേൺ ടിക്കറ്റും 15 ദിവസം താമസിക്കാനുള്ള സൗകര്യവും ഒരുക്കും. ബൂത്തിൽ വോട്ട് വർധിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഏറ്റവും കൂടുതൽ ലീഡ് ചെയ്യുന്ന പഞ്ചായത്തിനും ഇതുബാധകമെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ ചെലവും അദ്ദേഹം സ്വന്തം നിലക്ക് വഹിക്കാമെന്നും ഇത് സ്ഥാനാർഥിയുടേയോ പാർട്ടിയുടേയോ പ്രഖ്യാപനമല്ലെന്നും താനാണ് പ്രഖ്യാപനം നടത്തുന്നതെന്നും ബാവ ഹാജി കൂട്ടിച്ചേർത്തു.

കെ.ടി. ജലീൽ ആണ് തവനൂരിൽ സിപിഎം സ്ഥാനാർഥി.

Kerala

പ്രതിപക്ഷം പ്രചരിപ്പിക്കുന്നതു നുണ‍യെന്ന് മുഖ്യമന്ത്രി

കോ​ട്ട​യം: പ്ര​തി​പ​ക്ഷം നു​ണ പ്ര​ച​രി​പ്പി​ക്കു​ക​യാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. കോ​ട്ട​യം ജി​ല്ല​യി​ല്‍ ഇ​ട​തു​പ​ക്ഷ സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ പ്ര​ച​ര​ണാ​ര്‍​ഥം എ​ത്തി​യ മു​ഖ്യ​മ​ന്ത്രി കാ​ഞ്ഞി​ര​പ്പ​ള്ളി സി​പി​എം ഏ​രി​യാ ക​മ്മി​റ്റി ഓ​ഫീ​സാ​യ യെ​ച്ചൂ​രി ഭ​വ​നി​ല്‍ മാ​ധ്യ​മ​ങ്ങ​ളോ​ടു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു.

യു​ഡി​എ​ഫി​നു വ​സ്തു​ത​ക​ള്‍ വ​ച്ചു എ​ല്‍​ഡി​എ​ഫി​നെ എ​തി​ര്‍​ക്കാ​നാ​കു​ന്നി​ല്ല. ജ​ന​ങ്ങ​ളി​ലാ​ണ് എ​ല്‍​ഡി​എ​ഫി​നു വി​ശ്വാ​സം. മു​ണ്ട​ക്കൈ ചൂ​ര​ല്‍ മ​ല പു​ന​ര​ധി​വാ​സം ഏ​ക​പ​ക്ഷീ​യ​മാ​യ തീ​രു​മാ​ന​മ​ല്ല. രാ​ജ്യ​ത്ത് ഏ​റ്റ​വും അ​ഴി​മ​തി കു​റ​ഞ്ഞ സം​സ്ഥാ​ന​മാ​ണ് കേ​ര​ള​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

കേ​ന്ദ്രം കേ​ര​ള​ത്തി​നെ​തി​രേ സാ​മ്പ​ത്തി​ക ഉ​പ​രോ​ധം ഏ​ര്‍​പ്പെ​ടു​ത്തു​ക​യാ​ണ്. കേ​ന്ദ്രം പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ളെ വി​റ്റ​ഴി​ക്കു​മ്പോ​ള്‍ കേ​ര​ളം അ​വ​യെ സം​ര​ക്ഷി​ക്കു​ക​യും ലാ​ഭ​ത്തി​ലാ​ക്കു​ക​യാ​ണ് ചെ​യ്ത​ത്. റ​ബ​ര്‍ കൃ​ഷി മേ​ഖ​ല​യി​ല്‍ ക​ര്‍​ഷ​ക​ര്‍ നേ​രി​ട്ട പ്ര​തി​സ​ന്ധി​ക​ള്‍ കേ​ന്ദ്ര​ത്തി​ല്‍ കോ​ണ്‍​ഗ്ര​സ് സ​ര്‍​ക്കാ​ര്‍ തു​ട​ങ്ങി​വ​ച്ച ന​യ​ങ്ങ​ളെ​ത്തു​ട​ര്‍​ന്നാ​ണ്.

ആ ​ന​യം ത​ന്നെ ബി​ജെ​പി സ​ര്‍​ക്കാ​രും തു​ട​ര്‍​ന്നു. എ​ന്നാ​ല്‍ റ​ബ​ര്‍ ക​ര്‍​ഷ​ക​രെ ചേ​ര്‍​ത്തു​പി​ടി​ക്കു​ന്ന സ​മീ​പ​ന​മാ​ണ് കേ​ര​ള​ത്തി​ന്‍റേ​ത്. റ​ബ​റി​ന് താ​ങ്ങു​വി​ല ന​ല്‍​കു​ന്ന​ത് കേ​ര​ളം മാ​ത്ര​മാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

മ​ല​യോ​ര​മേ​ഖ​ല​യി​ലെ മ​നു​ഷ്യ-​വ​ന്യ ജീ​വി സം​ഘ​ര്‍​ഷം ജ​ന​ങ്ങ​ളു​ടെ ജീ​വ​നെ​യും ജീ​വി​ത​ത്തെ​യും നേ​രി​ട്ടു ബാ​ധി​ക്കു​ന്ന പ്ര​ശ്ന​മാ​യി ക​ണ്ടാ​ണ് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ഇ​ട​പെ​ട്ട​ത്. പ​ക്ഷേ, സം​സ്ഥാ​ന​ത്തി​ന് ഒ​റ്റ​യ്ക്കു നി​യ​മ​ങ്ങ​ള്‍ നി​ര്‍​മി​ക്കാ​ന്‍ സാ​ധി​ക്കി​ല്ല.

കാ​ട്ടു​ജീ​വി​യെ ക്ഷു​ദ്ര ജീ​വി​യാ​യി പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര​ത്തോ​ട് ആ​വ​ശ്യ​പ്പെ​ട്ട​ത് കേ​ര​ള​മാ​ണ്. വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​കു​ന്ന​വ​രു​ടെ ആ​ശ്രി​ത​ര്‍​ക്കു​ള്ള ന​ഷ്ട​പ​രി​ഹാ​ര തു​ക 10 ല​ക്ഷ​ത്തി​ല്‍ നി​ന്ന് 14 ല​ക്ഷ​മാ​യി സം​സ്ഥാ​നം ഉ​യ​ര്‍​ത്തി​യി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വൈ​കു​ന്നേ​രം നാ​ലി​ന് ച​ങ്ങ​നാ​ശേ​രി​യി​ലാ​ണ് ര​ണ്ടാ​മ​ത്തെ പൊ​തു​സ​മ്മേ​ള​നം. അ​ഞ്ചി​നു ഏ​റ്റു​മാ​നൂ​ര്‍ കോ​വി​ല്‍​പാ​ടം മൈ​താ​ന​ത്തും ആ​റി​ന് പാ​ലാ കൊ​ട്ടാ​ര​മ​റ്റം ബ​സ്റ്റാ​ന്‍​ഡി​ലും ചേ​രു​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തി​ലും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ പ്ര​സം​ഗി​ക്കും.

Kerala

ഈ പോരാട്ടത്തിൽ ജയിച്ചതാര്...‍? വീണയോ അബിൻ വർക്കിയോ, സംവാദം വൈറലാകുന്നു

പ​ത്ത​നം​തി​ട്ട: ഇ​ട​തു സ​ർ​ക്കാ​രി​ന്‍റെ​യും ആ​റ​ന്മു​ള മ​ണ്ഡ​ല​ത്തി​ന്‍റെ​യും വി​ക​സ​ന നേ​ട്ട​ങ്ങ​ൾ എ​ണ്ണി​പ്പ​റ​ഞ്ഞ് വീ​ണാ ജോ​ർ​ജ്, ആ​റ​ന്മു​ള​യ്ക്കു പു​തു​യു​ഗം ല​ക്ഷ്യ​മെ​ന്ന് അ​ബി​ൻ വ​ർ​ക്കി. പ​ത്ത​നം​തി​ട്ട പ്ര​സ്ക്ല​ബ് സം​ഘ​ടി​പ്പി​ച്ച ജ​ന​മ​ന​സ് സ്ഥാ​നാ​ർ​ഥി സം​വാ​ദ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ക​യാ​യി​രു​ന്നു ഇ​രു​വ​രും. കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ പി​ന്തു​ണ​യോ​ടെ ജ​നോ​പ​കാ​ര​പ്ര​ദ​മാ​യ പ​ദ്ധ​തി​ക​ളാ​ണ് ആ​റ​ന്മു​ള​യി​ലേ​ക്ക് ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി​യു​ടെ പ്ര​തി​നി​ധി​യാ​യി എ​ത്തി​യ കെ. ​ഹ​രി​ദാ​സ് പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ പ​ത്തു വ​ർ​ഷ​ത്തി​നി​ടെ ആ​റ​ന്മു​ള മ​ണ്ഡ​ല​ത്തി​ലു​ണ്ടാ​യ മാ​റ്റ​ങ്ങ​ളാ​ണ് വീ​ണാ ജോ​ർ​ജ് ഉ​യ​ർ​ത്തി​ക്കാ​ട്ടി​യ​ത്. റോ​ഡു​ക​ൾ, പാ​ല​ങ്ങ​ൾ, സ്കൂ​ളു​ക​ൾ തു​ട​ങ്ങി അ​ടി​സ്ഥാ​ന സൗ​ക​ര്യ​രം​ഗ​ത്ത് വ​ൻ മാ​റ്റ​ങ്ങ​ളു​ണ്ടാ​യി. നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ എ​ല്ലാ ആ​ശു​പ​ത്രി​ക​ളു​ടെ​യും മു​ഖ​ച്ഛാ​യ​യി​ൽ മാ​റ്റ​മു​ണ്ടാ​യി. കോ​ഴ​ഞ്ചേ​രി​യി​ലെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലും പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലും പു​തി​യ കെ​ട്ടി​ട​ങ്ങ​ൾ നി​ർ​മി​ച്ചു.

ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ കാ​ത്ത് ലാ​ബ് ഉ​ൾ​പ്പെ​ടെ സ്പെ​ഷ​ലൈ​സ്ഡ് വി​ഭാ​ഗ​ങ്ങ​ൾ നി​ല​വി​ൽ വ​ന്നു. സാ​ധാ​ര​ണ​ക്കാ​ർ​ക്ക് അ​പ്രാ​പ്യ​മാ​യ ചി​കി​ത്സാ സം​വി​ധാ​ന​ങ്ങ​ളെ​ല്ലാം ഇ​ന്ന് കൈ​യെ​ത്തും ദൂ​ര​ത്താ​യി. കോ​ന്നി മെ​ഡി​ക്ക​ൽ കോ​ള​ജ്, ജി​ല്ല​യി​ൽ നാ​ല് ന​ഴ്സിം​ഗ് കോ​ള​ജു​ക​ൾ ഇ​വ​യെ​ല്ലാം ഇ​ക്കാ​ല​യ​ള​വി​ലെ നേ​ട്ട​ങ്ങ​ളാ​ണെ​ന്ന് വീ​ണാ ജോ​ർ​ജ് പ​റ​ഞ്ഞു. പ്ര​സ്ക്ല​ബ് പ്ര​സി​ഡ​ന്‍റ് ബി​ജു കു​ര്യ​ൻ മോ​ഡ​റേ​റ്റ​റാ​യി​രു​ന്നു.

ജി​ല്ലാ സ്റ്റേ​ഡി​യ​ത്തി​നു പാ​ര​ വ​ച്ച​വ​ർ

ജി​ല്ലാ സ്റ്റേ​ഡി​യം പു​ന​ർ നി​ർ​മി​ക്കാ​നു​ള്ള പ​ദ്ധ​തി​ക്ക് തു​ര​ങ്കം വ​ച്ച​വ​രാ​ണ് യു​ഡി​എ​ഫു​കാ​രെ​ന്ന് വീ​ണാ ജോ​ർ​ജ് ആ​രോ​പി​ച്ചു. സ്റ്റേ​ഡി​യ​ത്തി​നു​വേ​ണ്ടി 2016 മു​ത​ൽ 19 വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ ന​ട​ത്തി​യ നീ​ക്ക​ങ്ങ​ൾ​ക്ക് അ​ന്ന​ത്തെ യു​ഡി​എ​ഫ് ന​ഗ​ര​സ​ഭാ കൗ​ൺ​സി​ൽ പി​ന്തു​ണ​ച്ചി​ല്ല. ഇ​തി​നു​വേ​ണ്ടി സ​മ​രം വ​രെ ചെ​യ്യേ​ണ്ടി​വ​ന്നു. സ്റ്റേ​ഡി​യ​ത്തി​ന് അ​നു​വ​ദി​ച്ച ഫ​ണ്ട് ത​ന്നെ ന​ഷ്ട​മാ​കു​മെ​ന്ന ഘ​ട്ട​ത്തി​ലെ​ത്തി. പി​ന്നീ​ട് എ​ൽ​ഡി​എ​ഫ് ന​ഗ​ര​സ​ഭ​യി​ൽ അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​തോ​ടെ​യാ​ണ് സ്റ്റേ​ഡി​യം നി​ർ​മി​ക്കാ​നാ​യ​ത്. അ​ന്താ​രാ​ഷ്‌​ട്ര നി​ല​വാ​ര​ത്തി​ലു​ള്ള സ്റ്റേ​ഡി​യം ഉ​യ​രു​ന്ന​തോ​ടെ പ​ത്ത​നം​തി​ട്ട സാ​മൂ​ഹി​ക, സാ​ന്പ​ത്തി​ക വ്യ​വ​സ്ഥ​യി​ൽ ത​ന്നെ മാ​റ്റ​മു​ണ്ടാ​കും.

സ്റ്റേ​ഡി​യ​ത്തോ​ടു ചേ​ർ​ന്ന് പ​ല​ത​വ​ണ ശി​ലാ​സ്ഥാ​പ​നം ന​ട​ത്തി​യ ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യം എ​വി​ടെ​യെ​ന്ന് യു​ഡി​എ​ഫു​കാ​ർ മ​റു​പ​ടി പ​റ​യ​ണം. നി​ർ​മാ​ണം തു​ട​ങ്ങാ​ൻ അ​നു​മ​തി ആ​യ ഘ​ട്ട​ത്തി​ലും ജി​ല്ലാ സ്റ്റേ​ഡി​യ​ത്തി​നെ​തി​രേ പ​ല​യി​ട​ത്തു നി​ന്നും നീ​ക്ക​ങ്ങ​ൾ ന​ട​ത്തി​യി​രു​ന്നു. ഇ​തി​നെ​യെ​ല്ലാം പ്ര​തി​രോ​ധി​ച്ചാ​ണ് മു​ന്നോ​ട്ടു നീ​ങ്ങി​യ​ത്. ആ​ദ്യ​ഘ​ട്ട​മാ​ണ് ഇ​പ്പോ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. അ​ടു​ത്ത ഘ​ട്ടം മൂ​ന്നു​മാ​സ​ത്തി​ന​കം പൂ​ർ​ത്തി​യാ​കും.

അ​ബാ​ൻ മേ​ൽ​പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണ​ത്തി​ലു​ണ്ടാ​യത് സ്വാ​ഭാ​വി​ക കാ​ല​താ​മ​സ​മാ​ണ്. നി​യ​മ​ക്കുരു​ക്കു​ക​ൾ അ​ഴി​ച്ച​ശേ​ഷ​മേ മു​ന്നോ​ട്ടു നീ​ങ്ങാ​നാ​കൂ. കോ​ഴ​ഞ്ചേ​രി പാ​ലം നി​ർ​മാ​ണം വൈ​കി​യ​തും ഇ​ക്കാ​ര​ണ​ത്താ​ലാ​ണ്. ആ​റ​ന്മു​ള​യു​ടെ സാം​സ്കാ​രി​ക പൈ​തൃ​കം നി​ല​നി​ർ​ത്താ​നു​ള്ള പ​ദ്ധ​തി​ക​ൾ ഉ​ണ്ടാ​കു​മെ​ന്നും വീ​ണാ ജോ​ർ​ജ് പ​റ​ഞ്ഞു.

സി​സ്റ്റം വ​ർ​ക്കാ​ക്കു​മെ​ന്ന് അ​ബി​ൻ വ​ർ​ക്കി

ത​നി​ക്ക് അ​വ​സ​രം ന​ൽ​കി​യാ​ൽ വ​ർ​ക്കാ​കാ​ത്ത സി​സ്റ്റം വ​ർ​ക്ക് ചെ​യ്യി​പ്പി​ക്കാ​മെ​ന്ന് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി അ​ബി​ൻ വ​ർ​ക്കി കോ​ടി​യാ​ട്ട് പ​റ​ഞ്ഞു. പ​ത്ത​നം​തി​ട്ട​യി​ൽ അ​വ​കാ​ശ​പ്പെ​ടു​ന്ന വി​ക​സ​ന പ​ദ്ധ​തി​ക​ൾ പ​ല​തും യു​ഡി​എ​ഫ് കാ​ല​ത്ത് അ​നു​വ​ദി​ച്ച​തും തു​ട​ങ്ങി​വ​ച്ച​തു​മാ​ണ്. ഇ​ഴ​ഞ്ഞു​നീ​ങ്ങു​ന്ന അ​ബാ​ൻ മേ​ൽ​പാ​ലം നി​ർ​മാ​ണം പ​ത്ത​നം​തി​ട്ട​യു​ടെ വ്യാ​പാ​ര മേ​ഖ​ല​യെ​യും ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ളെ​യും സാ​ര​മാ​യി ബാ​ധി​ച്ചു. കോ​ഴ​ഞ്ചേ​രി​യി​ൽ പാ​ല​മാ​ണോ അ​പ്രോ​ച്ച് റോ​ഡാ​ണോ ഉ​ദ്ഘാ​ട​നം ചെ​യ്ത​തെ​ന്നു മ​ന്ത്രി വ്യ​ക്ത​മാ​ക്ക​ണം. പൂ​ർ​ത്തി​യാ​കാ​ത്ത കെ​ട്ടി​ട​ങ്ങ​ളും സ്റ്റേ​ഡി​യ​ങ്ങ​ളു​മാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നി​ൽ​ക​ണ്ട് ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്.

കോ​ന്നി സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യ്ക്കെ​ത്തു​ന്ന​വ​ർ ഇ​ൻ​ഷ്വ​ർ ചെ​യ്യ‍​ണ​മെ​ന്ന് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ച​ത് അ​വി​ടെ ജോ​ലി ചെ​യ്യു​ന്ന ഡോ​ക്ട​റാ​ണ്. കൊ​ട്ടി​ഘോ​ഷി​ച്ച മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് ഒ​രാ​ളെ​യെ​ങ്കി​ലും പ​ത്ത​നം​തി​ട്ട​യി​ലെ ഏ​തെ​ങ്കി​ലും ആ​ശു​പ​ത്രി​യി​ൽ നി​ന്ന് ഇ​ന്നേ​വ​രെ റ​ഫ​ർ ചെ​യ്തി​ട്ടു​ണ്ടോ​യെ​ന്ന് അ​ബി​ൻ വ​ർ​ക്കി ആ​രാ​ഞ്ഞു.

വാ​ഗ്ദാ​ന​ങ്ങ​ൾ പാ​ലി​ക്കു​ന്നി​ല്ല

ഇ​ട​തു, വ​ല​തു മു​ന്ന​ണി​ക​ൾ വാ​ഗ്ദാ​ന​ങ്ങ​ൾ പാ​ലി​ക്കു​ന്നി​ല്ലെ​ന്ന് എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി കു​മ്മ​നം രാ​ജ​ശേ​ഖ​ര​ന്‍റെ പ്ര​തി​നി​ധി കെ.​ഹ​രി​ദാ​സ് പ​റ​ഞ്ഞു. ആ​റ​ൻ​മു​ള പൈ​തൃ​ക ഗ്രാ​മം അ​വ​ഗ​ണ​ന നേ​രി​ടു​ന്നു. ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള പോ​ലെ​യു​ള്ള വ​ൻ​അ​ഴി​മ​തി​ക​ളാ​ണ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ച​ർ​ച്ച​യാ​കു​ന്ന​തെ​ന്നും പ​റ​ഞ്ഞു. ആ​റ​ന്മു​ള​യി​ല​ട​ക്ക​മു​ള്ള കാ​ർ​ഷി​ക മേ​ഖ​ല​യു​ടെ പു​രോ​ഗ​തി​ക്ക് ര​ണ്ട് മു​ന്ന​ണി​ക​ളും ഒ​ന്നും ചെ​യ്യു​ന്നി​ല്ല. ഏ​ക്ക​ർ ക​ണ​ക്കി​നു പാ​ട​ശേ​ഖ​ര​ങ്ങ​ളാ​ണ് ത​രി​ശു​കി​ട​ക്കു​ന്ന​ത്. കേ​ന്ദ്ര സ​ഹാ​യ​ത്തോ​ടെ​യു​ള്ള ജ​ന​ക്ഷേ​മ പ​ദ്ധ​തി​ക​ൾ ഏ​റ്റെ​ടു​ക്കാ​ൻ ശ്ര​ദ്ധി​ക്കു​ന്നി​ല്ലെ​ന്നും ആ​റ​ന്മു​ള​യ്ക്ക് ഒ​രു മാ​റ്റ​മാ​ണ് എ​ൻ​ഡി​എ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നും ഹ​രി​ദാ​സ് പ​റ​ഞ്ഞു.

വി​ദേ​ശ സ​ർ​വ​ക​ലാ​ശാ​ല​ക​ളു​മാ​യി കൈ​കോ​ർ​ക്ക​ണം

വി​ദേ​ശ സ​ർ​വ​ക​ലാ​ശാ​ല​ക​ളു​മാ​യി കൈ​കോ​ർ​ത്ത് ന​മ്മു​ടെ കു​ട്ടി​ക​ൾ​ക്ക് പ​ത്ത​നം​തി​ട്ട​യി​ൽ ത​ന്നെ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​ത്തി​നു​ള്ള സൗ​ക​ര്യ​ങ്ങ​ളു​ണ്ടാ​ക​ണ​മെ​ന്ന് അ​ബി​ൻ വ​ർ​ക്കി പ​റ​ഞ്ഞു. കു​ട്ടി​ക​ൾ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സം തേ​ടി മ​റ്റി​ട​ങ്ങ​ളി​ലേ​ക്ക് പോ​കു​ന്ന​ത് ത​ട​യ​ണ​മെ​ങ്കി​ൽ നാ​ട്ടി​ൽ​ത​ന്നെ ന​ല്ല സ്ഥാ​പ​ന​ങ്ങ​ളു​യ​ര​ണം. അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ പോ​ലു​മി​ല്ലാ​തെ ന​ഴ്സിം​ഗ് കോ​ള​ജു​ക​ൾ സ്ഥാ​പി​ച്ചി​ട്ടു കാ​ര്യ​മി​ല്ലെ​ന്ന് അ​ബി​ൻ വ​ർ​ക്കി പ​റ​ഞ്ഞു.വ​യോ​ജ​ന ക്ഷേ​മ​ത്തി​നു യു​ഡി​എ​ഫ് മു​ൻ​ഗ​ണ​ന ന​ൽ​കും. ഒ​റ്റ​പ്പെ​ട്ടു ക​ഴി​യു​ന്ന ധാ​രാ​ളം മാ​താ​പി​താ​ക്ക​ളും വ​യോ​ധി​ക​രും ഉ​ള്ള നാ​ടാ​ണി​ത്. അ​വ​രെ ചേ​ർ​ത്തു പി​ടി​ക്കും. ജി​ല്ലാ ആ​സ്ഥാ​ന​ത്തെ ജ​ന​പ്ര​തി​നി​ധി​യു​ടെ ഓ​ഫീ​സി​ന് വ​യോ​ധി​ക​രെ അ​ച്ഛ​ന​മ്മ​മാ​രെ പോ​ലെ ചേ​ർ​ത്തു​പി​ടി​ച്ച് മു​ന്നോ​ട്ടു പോ​കാ​നാ​ക​ണം.

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​യി​ൽ എ​ന്താ​ണ് ന​ട​പ​ടി

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​യി​ൽ പ​ങ്കാ​ളി​ത്ത​മു​ള്ള​വ​ർ​ക്കെ​തി​രേ എ​ന്തു ന​ട​പ​ടി​യെ​ന്ന ചോ​ദ്യ​വു​മാ​യി യു​ഡി​എ​ഫും എ​ൻ​ഡി​എ​യും രം​ഗ​ത്തെ​ത്തി. അ​ഴി​മ​തി​ക്കു കൂ​ട്ടു​നി​ൽ​ക്കു​ന്ന​വ​രാ​ണ് യു​ഡി​എ​ഫും എ​ൽ​ഡി​എ​ഫു​മെ​ന്ന് കെ. ​ഹ​രി​ദാ​സ് ആ​രോ​പി​ച്ചു.ശ​ബ​രി​മ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ ഉ​ൾ​പ്പെ​ട്ട സി​പി​എം നേ​താ​ക്ക​ൾ​ക്കെ​തി​രേ എ​ന്തു ന​ട​പ​ടി​യാ​ണു​ണ്ടാ​യ​തെ​ന്ന് അ​ബി​ൻ വ​ർ​ക്കി ആ​രാ​ഞ്ഞു. സി​പി​എം ഇ​വ​ർ​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ത്തി​ട്ടു​ണ്ടെ​ന്നാ​യി​രു​ന്നു വീ​ണാ ജോ​ർ​ജി​ന്‍റെ മ​റു​പ​ടി.

Kerala

ജി. സുധാകരൻ അണയാൻ പോകുന്ന തീയാണെന്ന് സജി ചെറിയാൻ

ആലപ്പുഴ: സിപിഎം പാർട്ടി വിട്ട് അമ്പലപ്പുഴയിൽ യുഡിഎഫ് പിന്തുണയോടെ മത്സരിക്കുന്ന ജി. സുധാകരനെതിരെ ആഞ്ഞടിച്ച് മന്ത്രി സജി ചെറിയാൻ. ജി. സുധാകരൻ അണയാൻ പോകുന്ന തീ ആണെന്നും അണയാൻ പോകുന്ന തീ ആളിക്കത്തുമെന്നും സജി ചെറിയാൻ പറഞ്ഞു.

പാർട്ടിക്കെതിരെ ആര് വന്നാലും ആലപ്പുഴ പാർട്ടിയിലെ ഒരു സഖാവും കൂടെ നിൽക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ആലപ്പുഴ പാർട്ടിക്ക് ഒരു പ്രത്യേകത ഉണ്ട്. പാർട്ടിക്ക് നേരെ ആര് ഉയർന്നു വന്നാലും ആലപ്പുഴ പാർട്ടിയിലെ ഒരു സഖാവും കൂടെ നിൽക്കില്ല. കൂടുതൽ മറുപടി പറയാനില്ല.

പുകഞ്ഞകൊള്ളി പുറത്താണ്. അമ്പലപ്പുഴയിൽ എൽഡിഎഫ് മികച്ച വിജയം നേടുമെന്നും രാഷ്ട്രീയ വഞ്ചനയ്ക്കുള്ള മറുപടിയായിരിക്കും അമ്പലപ്പുഴയിലെ ഫലമെന്നും സജി ചെറിയാൻ പറഞ്ഞു.

Kerala

നേമത്തും അരുവിക്കരയിലും വട്ടിയൂര്‍ക്കാവിലും ബിജെപി-കോണ്‍ഗ്രസ് ഡീലെന്ന് ആരോപണം

തിരുവനന്തപുരം: നേമത്തും അരുവിക്കരയിലും വട്ടിയൂര്‍ക്കാവിലും കോണ്‍ഗ്രസ്-ബിജെപി ഡീലെന്ന ആരോപണവുമായി യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്‍റ് എന്‍.എസ്. നുസൂര്‍.

നേമത്ത് ബിജെപി സംസ്ഥാന പ്രസിഡന്‍റ് രാജീവ് ചന്ദ്രശേഖറിനെ വിജയിപ്പിക്കാമെന്നും പകരം അരുവിക്കരയില്‍ സഹായിക്കണമെന്നുമാണ് വി.എസ്. ശിവകുമാര്‍ ബിജെപിയുമായുണ്ടാക്കിയ ഡീല്‍. നേരത്തെ തിരുവനന്തപുരവും നേമവും തമ്മിലായിരുന്നു ഡീല്‍. തിരുവനന്തപുരം സിഎംപിക്ക് പോയതോടെ അരുവിക്കരയിലേക്ക് മാറി. ഇതേ ഡീല്‍ വട്ടിയൂര്‍ക്കാവിലുമുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

ഭൂരിപക്ഷ-ന്യൂനപക്ഷ വര്‍ഗീയതയെ പാര്‍ട്ടി നേതൃത്വം പുകരുന്നതില്‍ പ്രതിഷേധിച്ചു പാര്‍ട്ടി വിടുകയാണ്. തനിയ്ക്ക് നേമം സീറ്റ് നിഷേധിക്കാന്‍ കാരണമായി ഒരു പ്രമുഖ നേതാവ് ചൂണ്ടിക്കാട്ടിയത് മിശ്ര വിവാഹതിരായ തന്‍റ ഭാര്യ ക്ഷേത്ര ദര്‍ശനം നടത്തുന്നതിനാല്‍ താന്‍ മത്സരിച്ചാല്‍ ഹിന്ദു- മുസ്‌ലിം വോട്ടുകള്‍ നഷ്ടമാകുമെന്ന കാരണമാണ്.

വാമനപുരത്ത് പാലോട് രവിയെ തഴഞ്ഞത് എസ്ഡിപിഐ നിര്‍ദേശിച്ച ജില്ലാ പഞ്ചായത്ത് അംഗത്തെ സ്ഥാനാര്‍ഥിയാക്കാനാണ്. അമ്പലപ്പുഴയില്‍ പോലീസിന്‍റെ ക്രൂരമര്‍ദനമേറ്റ എം.പി. പ്രവീണിനു സീറ്റ് നല്‍കാതെ വാ പോയ കോടാലിയായ ജി. സുധാകരനെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചു. ജി. സുധാകരന്‍ ഭാവിയില്‍ മറ്റൊരു പി.സി. ജോര്‍ജ് ആയി മാറുമെന്ന കാര്യത്തില്‍ സംശയമില്ല.

ഒറ്റപ്പാലത്ത് പി.കെ. ശശിക്ക് സീറ്റ് നല്‍കാമെങ്കില്‍ എന്തുകൊണ്ട് പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തിലിന് സീറ്റ് നല്‍കുന്നില്ല. ഇരുവരും തമ്മില്‍ പീഡനത്തിന്‍റെ തീവ്രതയില്‍ മാത്രമാണ് വ്യത്യാസമുള്ളതെന്നും നുസൂർ ആരോപിച്ചു.

National

രാഹുൽ ​ഗാന്ധി കേരളത്തിലേക്ക്; ബുധനാഴ്ച കോഴിക്കോട് റാലിയിൽ പങ്കെടുക്കും

ന്യൂഡൽഹി: യുഡിഎഫിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കാൻ കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി കേരളത്തിലേക്ക്. മാർച്ച് 25ന് കോഴിക്കോട്ട് രാഹുൽ ​ഗാന്ധി പങ്കെടുക്കുന്ന റാലി സംഘടിപ്പിക്കും. മുതിർന്ന നേതാക്കൾ എല്ലാം കേരളത്തിലെ പ്രചാരണത്തിനെത്തുമെന്നും എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ വ്യക്തമാക്കി.

കേരളത്തിൽ യുഡിഎഫ് അധികാരത്തിൽ വരുമെന്ന് രാഹുൽ നേരത്തെ പറഞ്ഞിരുന്നു. കേരളത്തിൽ ജനങ്ങൾ മാറ്റത്തിന് തയാറാണ്. അവരെ കേൾക്കുന്ന, മനസിലാക്കുന്ന, സത്യസന്ധമായി കാര്യങ്ങൾ ചെയ്യുന്ന സർക്കാരിനെ ജനങ്ങൾ ആഗ്രഹിക്കുന്നുവെന്നും രാഹുൽ പറഞ്ഞു.

യുഡിഎഫിന്‍റെ ഓരോ സ്ഥാനാർഥികളും ജനങ്ങളുടെ അഭിലാഷത്തെയും വിശ്വാസത്തെയും പ്രതിനിധീകരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ ജനങ്ങൾ തന്‍റെ കുടുംബം ആണ്. കേരളത്തിലെ ജനങ്ങൾ നൽകിയ സ്നേഹത്തിന് കടപ്പെട്ടിരിക്കുന്നു. പരിചയസമ്പന്നരായ മുതിർന്ന നേതാക്കളുടെയും യുവാക്കളുടെയും ടീം ആണ് യുഡിഎഫ്.

യുഡിഎഫ് സർക്കാരിനൊപ്പം കേരളത്തിന്‍റെ മികച്ച ഭാവിക്ക് വേണ്ടതെല്ലാം താനും ചെയ്യുമെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കിയിരുന്നു.

Kerala

ചാനലുകളുടെ നുണ ബോംബുകൾക്ക് കോൺഗ്രസിനെ തകർക്കാനാകില്ലെന്ന് സതീശൻ

തിരുവനന്തപുരം: കേരളത്തില്‍ യുഡിഎഫിന്‍റെയും കോണ്‍ഗ്രസിന്‍റെയും ചരിത്രത്തിലെ ഏറ്റവും വലിയ വേഗതയിലാണ് സ്ഥാനാർഥികളെ തീരുമാനിച്ചതെന്്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ടീം യുഡിഎഫ് എന്നത് അക്ഷരാർഥത്തില്‍ അടിവരയിടുന്നതായിരുന്നു യുഡിഎഫിലെ സീറ്റ് വിഭജനമെന്നും സതീശൻ പറഞ്ഞു.

കേരള കോണ്‍ഗ്രസ് താല്‍ക്കാലികമായിട്ടാണെങ്കിലും ചില വിട്ടുവീഴ്ചകള്‍ ചെയ്തു. എല്ലാവരെയും ഉള്‍ക്കൊണ്ടാണ് യുഡിഎഫ് മുന്നോട്ട് പോയത്. കോണ്‍ഗ്രസ് സ്ഥാനാർഥി പട്ടിക പുറത്തു വരാന്‍ മൂന്നു ദിവസം എടുത്തെന്നതാണ് വാര്‍ത്ത. പണ്ടൊക്കെ എത്ര ദിവസമാണ് എടുത്തിരുന്നതെന്നും സതീശൻ ചോദിച്ചു.

സിപിഎം തിരുവനന്തപുരത്ത് എകെജി സെന്‍ററില്‍ ഇരുന്ന് സ്ഥാനാർഥികളെ തീരുമാനിക്കുന്നതു പോലെയല്ല കോണ്‍ഗ്രസിന്‍റെ നടപടിക്രമം. സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് കമ്മിറ്റി ചുമതലപ്പെടുത്തിയ നേതാക്കള്‍ ഡല്‍ഹിയില്‍ മധുസൂദന്‍മിസ്ത്രി ചെയര്‍മാനായ സ്‌ക്രീനിംഗ് കമ്മിറ്റിക്ക് മുന്നില്‍ സ്ഥാനാര്‍ഥി പട്ടിക സമര്‍പ്പിക്കണം. അതിനുശേഷം കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലാകാര്‍ജുര്‍ ഖാര്‍ഗെയും ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും ഉള്‍പ്പെടെയുള്ള സെന്‍ട്രല്‍ ഇലക്ഷന്‍ കമ്മിറ്റിയാണ് തീരുമാനം എടുക്കുന്നത്.

ആദ്യ ദിവസം തന്നെ 50 സ്ഥാനാർഥികളെ പ്രഖ്യാപിക്കാന്‍ തയാറായിരുന്നെങ്കിലും മധുസൂദന്‍മിസ്ത്രിയ്ക്ക് ഡല്‍ഹിയില്‍ എത്താനായില്ല. ആരോഗ്യപ്രശ്‌നമായിരുന്നു കാരണമെന്ന് എല്ലാ മാധ്യമങ്ങള്‍ക്കും അറിയാമായിരുന്നു. പിന്നീടുള്ള 48 മണിക്കൂറിനുള്ളില്‍ ആദ്യ പട്ടിക പ്രഖ്യാപിച്ചു.

ചില ചാനലുകള്‍ കഴിഞ്ഞ കുറെ ദിവസമായി ഇല്ലാത്ത വാര്‍ത്തകളുണ്ടാക്കി കോണ്‍ഗ്രസിനെ ആക്രമിക്കുകയാണ്. ഒരു ചാനല്‍ കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ നാല്‍പതോളം വ്യാജ വാര്‍ത്തകളാണ് കോണ്‍ഗ്രസിനെതിരെ ഉണ്ടാക്കിയത്. അന്തരീക്ഷത്തില്‍ നിന്നും ഇല്ലാത്ത വാര്‍ത്തയുണ്ടാക്കി. നുണ ബോംബുകള്‍ക്ക് രണ്ട് മണിക്കൂറത്തെ ആയുസ് പോലും ഉണ്ടായില്ല.

തന്‍റെ ഔചിത്യം കൊണ്ട് ആ ചാനലിന്‍റെ പേര് പറയുന്നില്ല. സുധാകരനും അടൂര്‍ പ്രകാശും മത്സരിക്കുമെന്ന വാര്‍ത്ത ആദ്യം ചില ചാനലുകള്‍ നല്‍കി. പിന്നാലെ മുഖ്യധാരാ മാധ്യമങ്ങളും ഏറ്റെടുത്തു. അപ്പോഴും ഞങ്ങള്‍ തീരുമാനം എടുത്തിട്ടില്ല. രാത്രിയായപ്പോള്‍ മത്സരിക്കില്ലെന്ന് വാര്‍ത്ത നല്‍കി. അപ്പോഴും അതുസംബന്ധിച്ച് കോണ്‍ഗ്രസ് തീരുമാനം എടുത്തിട്ടില്ല.

കോണ്‍ഗ്രസില്‍ കുഴപ്പമാണെന്ന് കാണിക്കാന്‍ വേണ്ടിയാണ് നിങ്ങള്‍ വാര്‍ത്ത നല്‍കിയത്. സുധാകരനും അടൂര്‍ പ്രകാശും മത്സരിക്കുമെന്നും ഹൈക്കമാന്‍ഡ് കീഴടങ്ങിയെന്നും സുധാകരനെ സ്ഥാനാർഥിയാക്കിയാല്‍ പ്രതിപക്ഷ നേതൃസ്ഥാനം രാജവയ്ക്കുമെന്ന് വി.ഡി സതീശന്‍ പറഞ്ഞെന്നും ഇന്നലെ രാവിലെ വീണ്ടും വാര്‍ത്ത നല്‍കി.

ഞാന്‍ നേതൃസ്ഥാനം രാജിവയ്ക്കുമെന്ന വാര്‍ത്ത നിങ്ങള്‍ക്ക് എവിടെ നിന്നാണ് കിട്ടിയത്? എന്തൊരു മര്യാദകേടാണ് ചെയ്തത്? വിശ്വാസ്യതയുള്ള മുഖ്യധാര ചാനലുകളും ഈ വാര്‍ത്ത ഏറ്റെടുത്തു. കഴിഞ്ഞ 48 മണിക്കൂര്‍ ആ നേതാക്കളെ നിങ്ങള്‍ വ്യക്തിപരമായി അധിക്ഷേപിച്ചു. നിങ്ങള്‍ കോണ്‍ഗ്രസിനോട് ഇത്രയും ക്രൂരത കാട്ടരുത്.

എകെജി സെന്‍ററില്‍ നിന്നും പണം പറ്റുന്ന ചില ചാനലുകള്‍ക്കൊപ്പം മുഖ്യധാരാ മാധ്യമങ്ങള്‍ ചേരരുത്. എകെജി സെന്‍ററില്‍ നിന്നും പണം പറ്റുന്ന ചാനലുകള്‍ എനിക്കെതിരെ പറഞ്ഞാല്‍ കുഴപ്പമില്ല. അതിനെ നേരിടാനുള്ള കരുത്ത് എനിക്കുണ്ട്. പക്ഷെ കോണ്‍ഗ്രസിനെയും യുഡിഎഫിനെയും ഇല്ലാത്ത വാര്‍ത്തകള്‍ നല്‍കി അധിക്ഷേപിക്കാമെന്നു കരുതേണ്ട. ഈ വര്‍ത്തകള്‍ കൊണ്ടൊന്നും ഞങ്ങള്‍ തോല്‍ക്കില്ല.

നൂറില്‍ അധികം സീറ്റുമായി യുഡിഎഫ് അധികാരത്തിലേക്ക് തിരിച്ച് വരും. കേരളത്തിലെ മുഴുവന്‍ ജനങ്ങളുടെയും വികാരം ഉള്‍ക്കൊണ്ട് ടീം യുഡിഎഫ്അധികാരത്തില്‍ എത്തും. ചാനല്‍ വാര്‍ത്തകള്‍ക്കും അപ്പുറത്ത് ജനഹൃദയങ്ങളില്‍ യുഡിഎഫുണ്ട്. ഈ സര്‍ക്കാരിനെ താഴെ ഇറക്കണമെന്ന ആഗ്രഹം ജനങ്ങള്‍ക്കുണ്ട്. യുഡിഎഫ് തിരിച്ച് വരിക തന്നെ ചെയ്യും. ഒരു നുണ ബോംബുകള്‍ക്കും കോണ്‍ഗ്രസിനെയോ യുഡിഎഫിനെയോ തകര്‍ക്കാനാകില്ല.

എംപിമാര്‍ മത്സരിക്കണമോ വേണ്ടയോ എന്ന് എല്ലാ കാലത്തും തീരുമാനിക്കുന്നത് കോണ്‍ഗ്രസ് ദേശീയ നേതൃത്വമാണ്. ആസാമിലെയും പോണ്ടിച്ചേരിയിലേയും തമിഴ്‌നാട്ടിലെയും സിഇസി നടക്കുന്ന സമയത്താണ് കേരളത്തിലെ നേതാക്കള്‍ ഡല്‍ഹിയില്‍ എത്തിയത്. പോയ എല്ലാ സമയത്തും കേരളത്തിലെ നേതാക്കളുമായി ചര്‍ച്ചയില്‍ ആയിരുന്നില്ല. ഇതെല്ലാം അറിയാമായിരുന്നിട്ടും മര്യാദ ഇല്ലായ്മയുടെ മാക്‌സിമമാണ് ചാനലുകള്‍ ചെയ്തത്.

നിങ്ങള്‍ നല്‍കിയ വാര്‍ത്തകള്‍ നിങ്ങള്‍ തന്നെ ഒന്ന് കണ്ടു നോക്ക്. നിങ്ങള്‍ക്കെങ്കിലും നാണം വരട്ടെ. കെ. സുധാകരന്‍ മാധ്യമങ്ങളോട് എന്തെങ്കിലും പറഞ്ഞോ? പാര്‍ട്ടിയേക്കാള്‍ വലുതല്ല ഞാനെന്ന ഒറ്റ വാചകം മാത്രമാണ് അദ്ദേഹം പറഞ്ഞത്. എന്നിട്ടും എന്തിനാണ് അദ്ദേഹത്തെ നിങ്ങള്‍ അധിക്ഷേപിച്ചത്. കൊച്ചയിലെ കാര്യത്തില്‍ കെ.സി. വേണുഗോപാലും സതീശനും തമ്മില്‍ വഴക്ക്, സതീശന്‍ ഇറങ്ങിപ്പോയി എന്നു പോലും വാര്‍ത്ത നല്‍കി. ഞങ്ങള്‍ തമ്മില്‍ വഴക്ക് നടന്നെന്ന വാര്‍ത്ത നല്‍കിയവരെ ഓര്‍ത്ത് ഞങ്ങള്‍ ഒന്നിച്ചിരുന്ന് ചിരിക്കുകയായിരുന്നു. കൊച്ചിയിലെ സീറ്റ് ഞങ്ങള്‍ ഒന്നിച്ചാണ് തീരുമാനിച്ചത്.

സ്ഥാനാർഥിത്വം വൈകിയെന്ന വാക്ക് ഇനി ഉപയോഗിക്കരുത്. വാര്‍ത്ത നിങ്ങള്‍ ഉണ്ടാക്കിയതാണ്. അല്ലാതെ ഒരു നേതാക്കളും ഒന്നും പ്രതികരിച്ചില്ല. സീറ്റിന് അര്‍ഹതയുള്ള ഒന്നിലധികം പേരുണ്ട്. ചരിത്രം നോക്കിയാല്‍ അത് തന്നെ എത്രയോ കുറവാണ്. 2001 ല്‍ ഡല്‍ഹിയില്‍ നിന്നും തീരുമാനിച്ച മൂന്ന് സ്ഥാനാര്‍ഥികളെയാണ് മാറ്റിയത്. അതൊക്കെ ഇപ്പോള്‍ സിപിഎമ്മിലാണ് സംഭവിച്ചത്.

ഒരാളെ ഒരു സീറ്റില്‍ സ്ഥാനാർഥിയാക്കിയിട്ട് അയാള്‍ ഇറങ്ങില്ലെന്ന് പറഞ്ഞു. നിങ്ങള്‍ക്ക് അതൊന്നും വലിയ വാര്‍ത്തയല്ല. എന്നിട്ട് അയാള്‍ക്ക് വേറെ സീറ്റ് നല്‍കി. ആ പ്രശ്‌നമൊന്നും ഞങ്ങള്‍ക്കുണ്ടായില്ല. വിമതരൊക്കെ എല്ലാ കാലത്തും ഉണ്ടാകാറുണ്ട്. അതൊക്കെ വൈകാരികമായ തീരുമാനങ്ങളാണ്. അതൊക്കെ നേരില്‍ കണ്ടോ ഫോണില്‍ വിളിച്ചോ തീര്‍ക്കാവുന്നതേയുള്ളൂ.

സാമൂഹികഘടകങ്ങള്‍ കൂടി പരിഗണിച്ചാണ് പെരുമ്പാവൂരില്‍ സ്ഥാനാര്‍ഥിയെ തീരുമാനിച്ചത്. 48 മണിക്കൂറിനുള്ളില്‍ സ്ഥാനാര്‍ഥിളെ തീരുമാനിച്ച പാര്‍ട്ടിയില്‍ എന്ത് അനിശ്ചിതത്വം ഉണ്ടായെന്നാണ് പറയുന്നത്. മര്യാദയുടെ എല്ലാ സീമകളും ലംഘിച്ചാണ് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയത്.

എല്‍ഡിഎഫിന്‍റെ തിരുവനന്തപുരം സെന്‍ട്രലില്‍ ആരാണ് സ്ഥാനാര്‍ഥി? അതൊക്കെ ഇടയ്ക്ക് വാര്‍ത്തയാക്കണം. ബിജെപിയുടെ എല്ലാ സ്ഥാനാര്‍ഥികളും വന്നോ? അതൊക്കെ സംബന്ധിച്ച വാര്‍ത്തകള്‍ കൊടുക്കുന്നത് വളരെ കുറവാണ്. ഇങ്ങോട്ട് മാത്രമാണ് ഫോക്കസെന്നും സതീശൻ ആരോപിച്ചു.

Kerala

തിരുവനന്തപുരത്ത് ബിജെപിയുടെ അപ്രതീക്ഷിത സ്ഥാനാർഥികൾ

തിരുവനന്തപുരം: ബിജെപിയുടെ മൂന്നാംഘട്ട പട്ടിക വന്നപ്പോൾ തിരുവനന്തപുരത്ത് അപ്രതീക്ഷിത സ്ഥാനാർഥികൾ. തിരുവനന്തപുരം സെൻട്രൽ മണ്ഡലത്തിൽ ആർജെപി വിട്ടു വന്ന വി. സുരേന്ദ്രൻ പിള്ളയെ സ്ഥാനാർഥിയാക്കുമെന്ന് പ്രതീക്ഷതെങ്കിലും തങ്ങളുടെ മുതിർന്ന നേതാവും സിറ്റി ജില്ലാ പ്രസിഡന്‍റുമായ കരമന ജയനെയാണ് ബിജെപി അങ്കത്തിനിറങ്ങിയത്.

എന്നാൽ സംവരണ മണ്ഡലമായ ചിറയിൻകീഴിലെ ബിജെപി സ്ഥാനാർഥിത്വം കൂടുതൽ അപ്രതീക്ഷിതമായിരുന്നു. കഴിഞ്ഞതവണത്തെ കോൺഗ്രസ് സ്ഥാനാർഥിയും യൂത്ത് കോൺഗ്രസ് ജില്ലാ ഭാരവാഹിയുമായ ബി.എസ്. അനൂപിനെയാണ് ബിജെപി ഇവിടെ പ്രഖ്യാപിച്ചത്. കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പിൽ അനൂപ് ഈ മണ്ഡലത്തിൽ വലിയ മുന്നേറ്റം നടത്തിയിരുന്നു. ചെറിയ വ്യത്യാസത്തിലാണ് അന്ന് പരാജയപ്പെട്ടത്.

കോവളത്തും ഇതുപോലെ തന്നെ ഒരു സ്ഥാനാർഥിയായാണ് ബിജെപി രംഗത്തിറക്കിയത്. ജനതാദൾ ഐഎസ് ജെഡി നേതാവായ സുരേഷിനാണ് ബിജെപി ടിക്കറ്റ്. 2016ൽ 32,000 ത്തിലേറെ വോട്ട് നേടിയ സുരേഷ് ഈ മണ്ഡലത്തിൽ വ്യാപകമായ സ്വാധീനമുള്ള ആളാണ്
കൊല്ലം ജില്ലയിലെ ചടയമംഗലത്താണ് ബിജെപിയുടെ മറ്റൊരു അപ്രതീക്ഷിത നീക്കം.

യൂത്ത് കോൺഗ്രസ് സംസ്ഥാന ഭാരവാഹിയും കെപിസിസി അംഗവുമായ അരുൺ രാജിന് ബിജെപി ടിക്കറ്റ് നൽകി. ചടയമംഗലം സ്വദേശിയായ അരുണിന് മണ്ഡലത്തിൽ വലിയ കുടുംബബന്ധങ്ങളും സ്വാധീനവും ഉണ്ട് .

Kerala

എല്‍ദോസിനെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം; വീട്ടിലെത്തി മടങ്ങി ഫ്രാൻസിസ് ജോർജ്

കൊച്ചി: സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഇടഞ്ഞു നില്‍ക്കുന്ന എല്‍ദോസ് കുന്നപ്പിള്ളിയെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം. എല്‍ദോസ് കുന്നപ്പിള്ളിയെ രമേശ് ചെന്നിത്തല ഫോണില്‍ വിളിച്ച് സംസാരിച്ചു. വിമതനായി മത്സരിക്കരുതെന്നും നിര്‍ണായക ഘട്ടത്തില്‍ പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കരുതെന്നും നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്.

തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ന് നിലപാട് വ്യക്തമാക്കുമെന്ന് എല്‍ദോസ് കുന്നപ്പിള്ളി അറിയിച്ചിരുന്നെങ്കിലും ഇതുവരെ പ്രതികരിച്ചിട്ടില്ല. പെരുമ്പാവൂര്‍ പുല്ലുവഴിയിലെയും മൂവാറ്റുപുഴ പടന്നപ്പള്ളിയിലെയും വീട്ടില്‍ എല്‍ദോസ് ഇല്ല. ഫ്രാന്‍സിസ് ജോര്‍ജ് എംപി എല്‍ദോസിനെ കാണാനായി വീട്ടില്‍ എത്തിയെങ്കിലും കാണാതെ മടങ്ങി.

തന്‍റെ വീട് ഇവിടെയല്ലേ ഇതുവഴി പോയപ്പോള്‍ കയറിയതാണ് എന്നാണ് ഫ്രാന്‍സിസ് ജോര്‍ജ് എംപി മാധ്യമങ്ങളോട് പ്രതികരിച്ചത്. മത്സരിച്ചിരുന്ന സീറ്റില്‍ മറ്റൊരു സ്ഥാനാര്‍ഥി എത്തുമ്പോള്‍ ആര്‍ക്കായാലും ബുദ്ധിമുട്ട് തോന്നുമെന്നും പക്ഷേ എല്‍ദോസ് കുന്നപ്പിള്ളി കോണ്‍ഗ്രസിന്‍റെ മുന്‍പന്തിയില്‍ തന്നെ ഉണ്ടാവുമെന്നും എംപി പറഞ്ഞു.

അദ്ദേഹം മത്സരിച്ചിരുന്ന സീറ്റ് അല്ലേ. പാര്‍ട്ടിയുടെ തീരുമാനം വന്നാല്‍ അത് അനുസരിച്ച് മുന്നോട്ടു പോകുമെന്ന് അദ്ദേഹം പറഞ്ഞല്ലോ. എല്ലാ കാര്യങ്ങളും പരിഹരിച്ച് തന്നെ മുന്നോട്ട് പോകും. അദ്ദേഹം ഇവിടെയുണ്ടോ തിരിച്ചെത്തിയോ എന്നറിയാനാണ് ഇങ്ങോട്ടേക്ക് കയറിയത്. അങ്ങനൊരു പ്രശ്‌നങ്ങള്‍ ഒന്നുമില്ല. വിമതനാകുമെന്ന് വിശ്വസിക്കുന്നില്ല. അദ്ദേഹം എംഎല്‍എ ആയിട്ടും ഈ മേഖലയില്‍ യുഡിഎഫിന്‍റെ സജീവ പ്രവര്‍ത്തകനായിട്ടും ഇരുന്നതല്ലേ എന്നും ഫ്രാൻസിസ് ജോർജ് പറഞ്ഞു.

എൽദോസ് ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് ആയിരുന്നു, പിന്നെ എംല്‍എ ആയി. എല്ലാ കാര്യങ്ങളിലും സജീവമായിട്ട് പോകുന്ന ആളല്ലേ. പ്രസ്ഥാനം പ്രതീക്ഷയോടെ നോക്കുന്ന ആളല്ലേ, ചെറുപ്പക്കാരനല്ലേ. നല്ല രീതിയില്‍ തന്നെ മുന്നോട്ട് പോകും. ഏത് പാര്‍ട്ടിയിലാണെങ്കിലും ഇങ്ങനെയുള്ള തീരുമാനങ്ങള്‍ വരുമ്പോള്‍ കുറച്ച് ബുദ്ധിമുട്ടാണ്. യുഡിഎഫിന് വേണ്ടി മുന്‍പന്തിയില്‍ നിന്ന് പ്രവര്‍ത്തിക്കേണ്ട ആളാണ്. അത് അദ്ദേഹം ചെയ്യുമെന്ന് എനിക്കും കോണ്‍ഗ്രസിനും നൂറു ശതമാനം ഉറപ്പുണ്ടെന്ന് ഫ്രാന്‍സിസ് ജോര്‍ജ് എംപി പറഞ്ഞു.

Kerala

ഭരണം ലഭിച്ചില്ലെങ്കിലും 30 പേർ ഉള്ള വൻ സംഘം നിയമസഭയിൽ ഉണ്ടാകണം: സുരേഷ് ഗോപി

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ നയിക്കുന്ന വൻ സംഘം നിയമസഭയിൽ ഉണ്ടാകണമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഓരോ മണ്ഡലങ്ങളിലെയും എൻഡിഎ സ്ഥാനാർഥികൾ ജയിച്ചു വരേണ്ടത് കേരളത്തിന്‌ വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ ജനങ്ങൾ കഴിഞ്ഞ 10 വർഷം നേരിട്ടത് ഭരണദുരന്തമാണ്. 2006ൽ വി.എസിനെ ഒരുകാരണവശാലും വിജയിപ്പിക്കരുതെന്ന് പറഞ്ഞ് ഒരുപാട് പേർ നടന്നു. അന്ന് വി.എസിന് വേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോയ ആളാണ് താൻ.

2006ൽ വി.എസിനുവേണ്ടി 11 വേദികളിൽ പ്രചാരണത്തിന് പോയി. വി.എസിനെ പോലെയും നായനാരെ പോലെയും ചങ്കുറപ്പുള്ള ഒരു നേതാക്കളും ഇന്ന് സിപിഎമ്മിൽ ഇല്ല.

എൻഡിഎയ്ക്ക് ഭരണം ലഭിച്ചില്ലെങ്കിലും 30 പേർ ഉള്ള വൻ സംഘം ഉണ്ടാകണം. രാഹുൽ ഗാന്ധി ഒരു പാരമ്പര്യം ആണെങ്കിൽ പത്മജയും ഒരു പാരമ്പര്യമാണ്. കരുണാകര പാരമ്പര്യത്തിന്‍റെ തുടർച്ചയാണ് താമരചിഹ്നത്തിൽ മത്സരിക്കാൻ പോകുന്നത്. അന്തസുള്ള മലയാളി ആരെന്ന് ചോദിച്ചാൽ ആദ്യം എഴുതി വയ്ക്കുന്ന പേരിൽ ലീഡർ കരുണകാരൻ ഉണ്ടാകും.

അവരെ വിജയിപ്പിച്ചു വിട്ടാൽ അത് വലിയ ഗുരുദക്ഷിണയാണ്. കഴിഞ്ഞ ഉപതെരഞ്ഞെടുപ്പിൽ പാലക്കാട് ശോഭ സുരേന്ദ്രൻ മത്സരിച്ചു വിജയിച്ചു വന്നിരുന്നെങ്കിൽ നമ്മുടെ കർട്ടൻ റൈസർ അതായി മാറിയേനെ. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും കള്ളന്മാരാണെന്ന് താൻ പറയില്ല, അത് പോലീസ് ആണ് പറയേണ്ടത്.

ശബരിമലയിൽ മോഷ്ടിക്കപ്പെട്ട സ്വർണം തിരിച്ചുകൊണ്ടുവന്ന് വയ്ക്കേടോ എന്ന് നിയമസഭയിൽ പറയാൻ ആരും ഇല്ലാതായി പോയെന്നും സുരേഷ് ഗോപി വിമർശിച്ചു.

Kerala

സീറ്റ് കിട്ടാത്തതിൽ നിരാശയും വേദനയുമുണ്ടെന്ന് എൽദോസ് കുന്നപ്പിള്ളി

പെരുമ്പാവൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സീറ്റ് ലഭിക്കാത്തതിൽ നിരാശയും വേദനയുമുണ്ടെന്ന് സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളി. പാർട്ടിയോട് കൂറുള്ളവനാണെന്നും പ്രതിഷേധമില്ലെന്നും എൽദോസ് കുന്നപ്പിള്ളി മാധ്യമങ്ങളോട് പറഞ്ഞു.

രണ്ടാം ഘട്ട സ്ഥാനാർഥി പട്ടിക പുറത്തുവന്നതിന് പിന്നാലെയാണ് പ്രതികരണം. കെ.സി. വേണുഗോപാൽ, സണ്ണി ജോസഫ് തുടങ്ങിയ നേതാക്കൾ അവസാന നിമിഷംവരെ പിന്തുണ നൽകിയെന്നും നന്ദിയുണ്ടെന്നും എൽദോസ് അറിയിച്ചു.

നാമനിർദേശപത്രിക ഉൾപ്പെടെ തയാറാക്കി വച്ചിരിക്കുകയാണെന്നും കൂടെ നിന്ന സഹപ്രവർത്തകരോട് ഉൾപ്പെടെ ചേർന്ന് അടുത്ത നടപടികൾ സ്വീകരിക്കുമെന്നും എൽദോസ് പറഞ്ഞു.

Kerala

രണ്ട് സ്ഥാനാർഥികളേക്കൂടി പ്രഖ്യാപിച്ച് ലീഗ്‌

കൊല്ലം: നിയമസഭ തെരഞ്ഞെടുപ്പിനുള്ള രണ്ട് സ്ഥാനാർഥികളെ കൂടി പ്രഖ്യാപിച്ച് മുസ്‌ലിം ലീഗ്. പുനലൂരിൽ നൗഷാദ് യൂനുസിനെയും ചേലക്കരയിൽ ശിവൻ വീട്ടിക്കുന്നിനെയുമാണ് മുസ്‌ലിം ലീഗ് സ്ഥാനാർഥികളായി പ്രഖ്യാപിച്ചത്. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളാണ് സ്ഥാനാർഥി പ്രഖ്യാപനം നടത്തിയത്.

ലീഗ് സംസ്ഥാന നേതൃത്വത്തിന്‍റെ തീരുമാനം ജില്ലാ നേതൃത്വത്തെ അറിയിച്ചു. നേരത്തേ ചടയമംഗലം സീറ്റ് കോൺഗ്രസിന് വിട്ടുനൽകി പുനലൂരിൽ മത്സരിക്കാനാണ് ലീഗ് തീരുമാനിച്ചിരുന്നത്. ‌

ഏറെ ചർച്ചകൾക്കൊടുവിലാണ് ചേലക്കരയിൽ ശിവൻ വീട്ടിക്കുന്നിനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്. ചേലക്കരയിൽ യുഡിഎഫ് സ്വതന്ത്രനായാണ് ശിവൻ വീട്ടിക്കുന്ന് മത്സരത്തിനിറങ്ങുന്നത്.

Kerala

ഏറ്റുമാനൂരില്‍ ആതിര; രണ്ട് സ്ഥാനാര്‍ഥികളെകൂടി പ്രഖ്യാപിച്ച് ട്വന്‍റി20

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള രണ്ട് സ്ഥാനാര്‍ഥികളെകൂടി പ്രഖ്യാപിച്ച് ട്വന്‍റി20. വോട്ടർപട്ടികയിൽ പേരില്ലാത്തതിനെ തുടർന്ന് മത്സരത്തിൽനിന്ന് പിന്മാറിയ നടി വീണാ നായർക്ക് പകരം നർത്തകി ആതിര ഡി. നായർ ഏറ്റുമാനൂരിൽ സ്ഥാനാർഥിയാകും.

മുവാറ്റുപുഴയിൽ സണ്ണി കടൂത്താഴെയാണ് സ്ഥാനാര്‍ഥി. കോതമംഗലത്ത് പ്രവര്‍ത്തിക്കുന്ന മില്‍വോക്കി അക്കാദമിയുടെ മാനേജിംഗ് ഡയറക്ടറാണ് സണ്ണി കടൂത്താഴെ.

നേരത്തെ ഏറ്റുമാനൂരിലേ ട്വന്‍റി 20 സ്ഥാനാർഥി വീണ നായർക്ക് വോട്ടില്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് പിന്മാറിയിരുന്നു. ചങ്ങനാശേരി മണ്ഡലത്തിൽ വോട്ട് ഉണ്ടെന്നാണ് നടി വീണ നായർ കരുതിയിരുന്നത്.

പെരുമ്പാവൂരിലെ ട്വന്‍റി20 സ്ഥാനാര്‍ഥി നടി ലക്ഷ്മിപ്രിയയും മാറ്റിയിരുന്നു. കോണ്‍ഗ്രസ് നേതാവായിരുന്ന ജിബി പാത്തിക്കലാണ് പുതിയ ട്വന്‍റി20 സ്ഥാനാര്‍ഥി.

Kerala

പ്രവര്‍ത്തകരുടെ വികാരം മനസിലാക്കണം, എല്‍ദോസ് കുന്നപ്പിള്ളിക്കൊപ്പം; പെരുമ്പാവൂരിൽ ബാനറുമായി പ്രകടനം

കൊച്ചി: പെരുമ്പാവൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിത്വത്തില്‍ അവ്യക്തത തുടരുന്നതിനിടെ എല്‍ദോസ് കുന്നപ്പിള്ളിക്ക് പിന്തുണ അറിയിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രകടനം. പെരുമ്പാവൂര്‍ എല്‍ദോസ് കുന്നപ്പിള്ളിക്കൊപ്പം എന്ന ബാനര്‍ അടക്കമായാണ് കുറുപ്പുംപടിയില്‍ പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയത്.

പെരുമ്പാവൂരിലെ കെപിസിസി നിര്‍വാഹക സമിതി അംഗങ്ങളും ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ജനറല്‍ സെക്രട്ടറിമാരും കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ പ്രസിഡന്‍റും മണ്ഡലം പ്രസിഡന്‍റുമാരും സഹഭാരവാദികളും ജനങ്ങളും പ്രകടനത്തില്‍ പങ്കെടുത്തു. പെരുമ്പാവൂര്‍ സീറ്റ് എല്‍ദോസിന് തന്നെ നല്‍കണമെന്നാണ് ഇവരുടെ ആവശ്യം.

15 വര്‍ഷക്കാലം എല്‍ഡിഎഫ് ഭരിച്ചിരുന്ന മണ്ഡലത്തെ തിരിച്ചു പിടിച്ചത് എല്‍ദോസ് ആണ്. തുടര്‍ച്ചയായി രണ്ടു ടേമില്‍ ഭരിച്ച്, പെരുമ്പാവൂരിനെ പെരുമ്പാവൂരാക്കി മാറ്റിയ ജനകീയനായ നേതാവ് എല്‍ദോസ് കുന്നപ്പിള്ളിക്ക് തന്നെ തെരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കണമെന്നാണ് പെരുമ്പാവൂരിലെ എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെയും ആവശ്യം.

കേന്ദ്ര നേതൃത്വം ഈ വികാരം മനസിലാക്കി കുന്നപ്പിള്ളിയെ തന്നെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കണമെന്ന് അഭ്യര്‍ഥിക്കുന്നുവെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. അതേസമയം, എല്‍ദോസ് കുന്നപ്പിള്ളിക്ക് പകരം മനോജ് മൂത്തേടനെ സ്ഥാനാര്‍ഥിയാക്കും എന്ന വിവരമാണ് ലഭിക്കുന്നത്.

സീറ്റ് ഉറപ്പിക്കാനായി കഴിഞ്ഞ ദിവസം എല്‍ദോസ് കുന്നപ്പിള്ളി ഡല്‍ഹിയില്‍ എത്തിയിരുന്നു. മത്സരിച്ചാല്‍ 10,000 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ജയിക്കുമെന്നും കോണ്‍ഗ്രസ് തന്നെ കൈവിടില്ലെന്നും എല്‍ദോസ് കുന്നപ്പിള്ളി പ്രതികരിച്ചിരുന്നു. തനിക്കെതിരെയുള്ള ലൈംഗികാതിക്രമ കേസ് കെട്ടിച്ചമച്ചതാണെന്നും എല്‍ദോസ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

എന്നാല്‍ എല്‍ദോസ് കുന്നപ്പിള്ളിയുടെ ലൈംഗികാതിക്രമ കേസ് ഈ മാസം 26ന് കോടതിയില്‍ പരിഗണിക്കുന്നുണ്ട്. എല്‍ദോസിനെതിരെ കോടതിയില്‍ എന്തെങ്കിലും പരാമര്‍ശമുണ്ടാകുമോ എന്ന ആശങ്കയെ തുടര്‍ന്നാണ് ഹൈക്കമാന്‍ഡ് സീറ്റ് നിഷേധിക്കാന്‍ കാരണമായത്.

National

ചർച്ച പൂർത്തിയായി; കോൺഗ്രസ് രണ്ടാംഘട്ട സ്ഥാനാർഥി പട്ടിക ഇന്ന്

ന്യൂഡൽഹി: കോൺഗ്രസ് രണ്ടാംഘട്ട സ്ഥാനാർഥി പട്ടിക ഇന്ന് പ്രഖ്യാപിക്കും. കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിറ്റി യോഗത്തിലെ ചർച്ച പൂർത്തിയായി. ഏതാനും മണ്ഡലങ്ങളിലെ പേരുകളിലും എംപിമാരുടെ മത്സരതാൽപര്യത്തിന്‍റെ കാര്യത്തിലും ഭിന്നാഭിപ്രായം രൂപപ്പെട്ടതോടെയാണു ചർച്ച നീണ്ടത്.

കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിറ്റി യോഗത്തിൽ വീണ്ടും അഭിപ്രായഭിന്നത രൂപപ്പെട്ടതോടെ രാഹുൽ ഗാന്ധി ഇടപെടുകയായിരുന്നു. കേരള നേതാക്കൾ വീണ്ടുമിരുന്നു ചർച്ച ചെയ്തശേഷം യോഗത്തിനെത്താനായിരുന്നു രാഹുലിന്‍റെ നിർദേശം. ഇങ്ങനെ ചർച്ചയ്ക്കുശേഷം വീണ്ടും ചേർന്ന സിഇസി യോഗം ഇന്ന് പുലർച്ചെ 2.15 വരെ നീണ്ടു.

ചർച്ച പൂർത്തിയായതോടെ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് നാട്ടിലേക്ക് മടങ്ങി. കഴിഞ്ഞദിവസം പ്രഖ്യാപിച്ച 55നു പുറമേ, 40 സീറ്റുകളുടെ കാര്യമാണ് സിഇസിയുടെ ചർച്ചയ്ക്കെത്തിയത്.

എംപിമാർ മത്സരിക്കേണ്ടെന്ന പൊതുനിലപാട് ഔദ്യോഗികമായി സ്വീകരിച്ചാൽ, കണ്ണൂരിൽ ടി. ഒ.മോഹനനും കോന്നിയിൽ സതീഷ് കൊച്ചുപറമ്പിലിനുമാണ് മുൻതൂക്കം.

Kerala

ഖേദപ്രകടനം നടത്തി; അഡ്വ. നോബിൾ മാത്യുവിന്‍റെ സസ്പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ബിജെപിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട അഡ്വ. നോബിൾ മാത്യുവിന്‍റെ സസ്പെൻഷൻ പിൻവലിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖർ ആണ് സസ്‌പെൻഷൻ പിൻവലിച്ചത്.

നോബിൾ മാത്യു നൽകിയ ഖേദപ്രകടനം പരിഗണിച്ചാണ് നടപടി. കാഞ്ഞിരപ്പള്ളിയില്‍ കേന്ദ്രമന്ത്രി ജോർജ് കുര്യനെ സ്ഥാനാർഥിയാക്കിയതിനെതിരെ നോബിൾ മാത്യു പരസ്യമായി രംഗത്തെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് നടപടി എടുത്തത്.

പാര്‍ട്ടിക്ക് വേണ്ടി കഷ്ടപ്പെടുന്നവരെയും വെള്ളം കോരുന്നവരെയും വിറക് വെട്ടുന്നവരെയും പുറത്തുനിര്‍ത്തിയുള്ള രാഷ്ട്രീയ നീക്കമാണ് നടക്കുന്നതെന്നായിരുന്നു നോബിള്‍ മാത്യു ആരോപിച്ചത്.

Kerala

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ലെന്ന് ദീപ്തി മേരി വര്‍ഗീസ്

കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കുമെന്നും സീറ്റില്ലെങ്കിലും തനിക്ക് പ്രശ്നമില്ലെന്നും കോണ്‍ഗ്രസ് നേതാവ് ദീപ്തി മേരി വര്‍ഗീസ്. പാര്‍ട്ടിയുടെ ഭാഗത്ത് നിന്ന് പോസിറ്റീവായി പറഞ്ഞതുകൊണ്ടാണ് മുന്നൊരുക്കങ്ങള്‍ നടത്തിയത്. പോസ്റ്റര്‍ അടിച്ചതും അതിന്‍റെ ഭാഗമായാണെന്നും ദീപ്തി മാധ്യമങ്ങളോട് പറഞ്ഞു.

എഐസിസി തീരുമാനം വന്നാല്‍ മാത്രമേ സ്ഥാനാര്‍ഥിത്വത്തില്‍ സ്ഥിരീകരണം നടത്താന്‍ കഴിയൂ. നേതൃത്വം മത്സരിക്കാന്‍ പറഞ്ഞാല്‍ മത്സരിക്കും. ഇല്ലെങ്കിലും കുഴപ്പമില്ല. കൊച്ചിയിലെ സാഹചര്യം ഇത്തവണ യുഡിഎഫിന് അനുകൂലമാണ്. അതിനാല്‍ കൊച്ചിയില്‍ ആര് യുഡിഎഫ് സ്ഥാനാര്‍ഥിയായാലും സീറ്റ് തിരിച്ചുപിടിക്കും.

ജനങ്ങള്‍ക്കിടയില്‍ വലിയ പിന്തുണ ഇത്തവണ യുഡിഎഫിനുണ്ട്. രണ്ടാംഘട്ട പട്ടിക പുറത്തിറങ്ങുന്നത് വരെ കാത്തിരിക്കാം. സിറ്റിംഗ് എംഎല്‍എമാര്‍ മുന്നൊരുക്കങ്ങള്‍ ആരംഭിച്ചിരുന്നു. എംഎല്‍എമാര്‍ ഇല്ലാത്ത മണ്ഡലങ്ങളിലും മുന്നൊരുക്കം ആവശ്യമുള്ളതിന്‍റെ ഭാഗമായിട്ടാണ് തയാറെടുപ്പ് നടത്തിയതെന്നും ദീപ്തി കൂട്ടിച്ചേർത്തു.

Kerala

രണ്ടത്താണി രണ്ടാമതൊരിടത്തേയ്ക്കില്ല; ലീഗിൽ തുടരും

മലപ്പുറം: മുൻ എംഎൽഎയും മുതിർന്ന നേതാവുമായ അബ്ദുറഹ്മാൻ രണ്ടത്താണി മുസ്‍ലിം ലീഗിൽ തുടരും. പാണക്കാടെത്തി അബ്ബാസ് ശിഹാബ് തങ്ങളെയും മുനവ്വറലി തങ്ങളെയും അബ്ദുറഹ്മാൻ രണ്ടത്താണി കണ്ടു. ഇതിനു പിന്നാലെയാണു ലീഗിൽ തുടരുമെന്നു അബ്ദുറഹ്മാൻ രണ്ടത്താണി പ്രഖ്യാപിച്ചത്. 

സാദിഖലി ശിഹാബ് തങ്ങളുടെ നിർദേശപ്രകാരമാണ് രണ്ടത്താണി പാണക്കാട് എത്തിയത്. ലീഗ് ബന്ധം ഉപേക്ഷിക്കാൻ തയാറാണെങ്കിൽ ഇരുകൈയും നീട്ടി സ്വീകരിക്കാൻ തയാറാണെന്ന് സിപിഎം നിലപാട് വ്യക്തമാക്കിയതിന് പിന്നാലെയാണ് മുസ്ലിംലീഗിന്‍റെ നിർണായകമായ നീക്കം.

താൻ പാർട്ടിയോട് എല്ലാം പറഞ്ഞു ബാക്കി പാർട്ടി തീരുമാനിക്കട്ടെ. സാദിഖലി തങ്ങൾ ചേർത്ത് പിടിക്കും എന്ന് പറഞ്ഞു. മറ്റ് പാർട്ടികൾ സ്വാഗതം ചെയ്തതിൽ സന്തോഷം ഉണ്ടെന്നും രണ്ടത്താണി പ്രതികരിച്ചു. തന്നെ പറ്റി നല്ലത് പറഞ്ഞതിന് നന്ദി. സ്ഥാനാർഥി നിർണയത്തിൽ സൂക്ഷ്മത വേണമെന്നും അബ്ദുറഹമാൻ രണ്ടത്താണി പറഞ്ഞു.

Kerala

കെ.കെ. ഹര്‍ഷീന യുഡിഎഫിനായി പ്രചാരണത്തിന്

കോ​​ഴി​​ക്കോ​​ട്: കോ​​ഴി​​ക്കോ​​ട് മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജി​​ല്‍ ന​​ട​​ന്ന പ്ര​​സ​​വ ശ​​സ്ത്ര​​ക്രി​​യ​​യ്ക്കി​​ടെ വ​​യ​​റ്റി​​ല്‍ ക​​ത്രി​​ക കു​​ടു​​ങ്ങി​​യ​​തി​​നെ​​ത്തു​​ട​​ര്‍ന്ന് ദു​​രി​​ത​​മ​​നു​​ഭ​​വി​​ക്കു​​ന്ന കോ​​ഴി​​ക്കോ​​ട് പ​​ന്തീ​​രാ​​ങ്കാ​​വ് സ്വ​​ദേ​​ശി​​നി കെ.​​കെ. ഹ​​ര്‍ഷീ​​ന യു​​ഡി​​എ​​ഫി​​നാ​​യി പ്ര​​ചാ​​ര​​ണ രം​​ഗ​​ത്തി​​റ​​ങ്ങു​​ന്നു. അ​​തി​​ന്‍റെ ഭാ​​ഗ​​മാ​​യി ഹ​​ര്‍ഷീ​​ന പാ​​ണ​​ക്കാ​​ട്ടെ​​ത്തി മു​​സ്‌​​ലിം​​ലീ​​ഗ് സം​​സ്ഥാ​​ന അ​​ധ്യ​​ക്ഷ​​ന്‍ സാ​​ദി​​ഖ​​ലി ശി​​ഹാ​​ബ് ത​​ങ്ങ​​ളെ​​യും പി.​​കെ. കു​​ഞ്ഞാ​​ലി​​ക്കു​​ട്ടി​​യെ​​യും ക​​ണ്ട് പി​​ന്തു​​ണ അ​​റി​​യി​​ച്ചു.

പോ​​ലീ​​സ് അ​​ന്വേ​​ഷ​​ണ​​ത്തി​​ല്‍ ആ​​രോ​​ഗ്യ​​വ​​കു​​പ്പി​​ലെ ഡോ​​ക്ട​​ര്‍മാ​​രും ന​​ഴ്‌​​സു​​മാ​​രും കു​​റ്റ​​ക്കാ​​രാ​​ണെ​​ന്നു ക​​ണ്ടെ​​ത്തി​​യി​​ട്ടും ഹ​​ര്‍ഷീ​​ന​​യ്ക്ക് ന​​ഷ്ട​​പ​​രി​​ഹാ​​രം ന​​ല്‍കാ​​ന്‍ ഇ​​തു​​വ​​രെ സ​​ര്‍ക്കാ​​ര്‍ ത​​യാ​​റാ​​യി​​ട്ടി​​ല്ല. ഹ​​ര്‍ഷീ​​ന​​യോ​​ടൊ​​പ്പ​​മാ​​ണു സ​​ര്‍ക്കാ​​രെ​​ന്ന് അ​​വ​​രെ കെ​​ട്ടി​​പ്പി​​ടി​​ച്ച് മ​​ന്ത്രി വീ​​ണാ ജോ​​ര്‍ജ് ആ​​വ​​ര്‍ത്തി​​ച്ചു​​വെ​​ങ്കി​​ലും ബാ​​ക്കി​​യു​​ള്ള കാ​​ര്യ​​ങ്ങ​​ള്‍ കോ​​ട​​തി തീ​​രു​​മാ​​നി​​ക്കു​​മെ​​ന്നു പ​​റ​​ഞ്ഞ് മ​​ന്ത്രി പി​​ന്നീ​​ട് കൈ ​​ക​​ഴു​​കി.

നി​​ര​​വ​​ധി ത​​വ​​ണ സ​​മ​​ര​​ങ്ങ​​ള്‍ ന​​ട​​ത്തി​​യി​​ട്ടും നി​​വേ​​ദ​​ന​​ങ്ങ​​ള്‍ ന​​ല്‍കി​​യി​​ട്ടും സ​​ര്‍ക്കാ​​ര്‍ ഗൗ​​നി​​ക്കാ​​ത്ത​​തി​​ലു​​ള്ള പ്ര​​തി​​ഷേ​​ധ​​മാ​​ണ് ഹ​​ര്‍ഷീ​​ന​​യെ പ്ര​​ചാ​​ര​​ണ​​രം​​ഗ​​ത്തി​​റ​​ങ്ങാ​​ന്‍ പ്രേ​​രി​​പ്പി​​ച്ച​​ത്. ശാ​​രീ​​രി​​ക അ​​വ​​ശ​​ത​​ക​​ള്‍ അ​​നു​​ഭ​​വി​​ക്കു​​ന്ന ഹ​​ര്‍ഷീ​​ന​​യ്ക്ക് പ്ര​​തി​​പ​​ക്ഷ നേ​​താ​​വാ​​ണ് ചി​​കി​​ത്സാ സ​​ഹാ​​യം ന​​ല്‍കി​​യ​​ത്. യു​​ഡി​​എ​​ഫ് അ​​ധി​​കാ​​ര​​ത്തി​​ലെ​​ത്തി​​യാ​​ല്‍ വി​​ഷ​​യം പ​​രി​​ഹ​​രി​​ക്കു​​മെ​​ന്ന് നേ​​താ​​ക്ക​​ള്‍ കൃ​​ത്യ​​മാ​​യ ഉ​​റ​​പ്പു ന​​ല്‍കി​​യി​​ട്ടു​​ണ്ടെ​​ന്നും ഹ​​ര്‍ഷീ​​ന പ​​റ​​ഞ്ഞു.

ആ​​ദ്യ​​ഘ​​ട്ട​​ത്തി​​ല്‍ സ​​ഹാ​​യം തേ​​ടി​​ച്ചെ​​ന്ന​​പ്പോ​​ള്‍ കു​​ന്ന​​മം​​ഗ​​ലം എം​​എ​​ല്‍എ പി.​​ടി. റ​​ഹീം മോ​​ശ​​മാ​​യ രീ​​തി​​യി​​ലാ​​ണ് പെ​​രു​​മാ​​റി​​യ​​തെ​​ന്നും അ​​വ​​ര്‍ ആ​​രോ​​പി​​ച്ചു.

Kerala

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്: പ​ത്രി​ക സ​മ​ർ​പ്പ​ണം ഇ​ന്ന് മു​ത​ൽ

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഔ​ദ്യോ​ഗി​ക ന​ട​പ​ടി​ക​ൾ​ക്ക് ഇ​ന്ന് തു​ട​ക്ക​മാ​കും. തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ക്കു​ന്ന​തോ​ടെ സ്ഥാ​നാ​ർ​ത്ഥി​ക​ൾ​ക്ക് ഇ​ന്ന് മു​ത​ൽ നാ​മ​നി​ർ​ദ്ദേ​ശ പ​ത്രി​ക​ക​ൾ സ​മ​ർ​പ്പി​ച്ചു തു​ട​ങ്ങാം. മാ​ർ​ച്ച് 23 വ​രെ​യാ​ണ് പ​ത്രി​ക സ​മ​ർ​പ്പി​ക്കാ​നു​ള്ള കാ​ലാ​വ​ധി.

സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ വി​ളി​ച്ച രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ യോ​ഗം ഇ​ന്ന് ന​ട​ക്കും. വൈ​കീ​ട്ട് മൂ​ന്നു​മ​ണി​ക്കാ​ണ് യോ​ഗം. മാ​തൃ​കാ പെ​രു​മാ​റ്റ​ച​ട്ടം സം​ബ​ന്ധി​ച്ചും, മ​റ്റു തെ​ര​ഞ്ഞെ​ടു​പ്പ് മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ളും യോ​ഗ​ത്തി​ല്‍ വ്യ​ക്ത​മാ​ക്കും. തെ​ര​ഞ്ഞെ​ടു​പ്പി​ന് സം​സ്ഥാ​നം എ​ല്ലാ ത​ര​ത്തി​ലും സ​ജ്ജ​മാ​ണെ​ന്ന് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍ ര​ത്ത​ന്‍ യു. ​ഖേ​ല്‍​ക്ക​ര്‍ അ​റി​യി​ച്ചു.

മാ​ർ​ച്ച് 16 മു​ത​ൽ മാ​ർ​ച്ച് 23 വ​രെ​യാ​ണ് പ​ത്രി​ക സ​മ​ർ​പ്പ​ണം. സൂ​ക്ഷ്മ പ​രി​ശോ​ധ​ന മാ​ർ​ച്ച് 24ന്. ​പ​ത്രി​ക
പി​ൻ​വ​ലി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി മാ​ർ​ച്ച് 26. ഏ​പ്രി​ൽ ഒ​ന്പ​തി​നാ​ണ് വോ​ട്ടെ​ടു​പ്പ് മേ​യ് നാ​ലി​നാ​ണ് വോ​ട്ടെ​ണ്ണ​ൽ. ഇ​ത്ത​വ​ണ 4.24 ല​ക്ഷം പു​തി​യ വോ​ട്ട​ർ​മാ​രാ​ണ് കേ​ര​ള​ത്തി​ൽ ആ​ദ്യ​മാ​യി സ​മ്മ​തി​ദാ​ന അ​വ​കാ​ശം വി​നി​യോ​ഗി​ക്കു​ന്ന​ത്. സം​സ്ഥാ​ന​ത്താ​കെ 1.38 കോ​ടി സ്ത്രീ ​വോ​ട്ട​ർ​മാ​രാ​ണു​ള്ള​ത്.

വി​ജ്ഞാ​പ​നം വ​ന്ന​തോ​ടെ സം​സ്ഥാ​ന​ത്ത് മാ​തൃ​കാ പെ​രു​മാ​റ്റ​ച്ച​ട്ടം നി​ല​വി​ൽ വ​ന്നു. കേ​ര​ള​ത്തി​നൊ​പ്പം ത​മി​ഴ്‌​നാ​ട്ടി​ൽ ഏ​പ്രി​ൽ 23-നും ​പ​ശ്ചി​മ ബം​ഗാ​ളി​ൽ ഏ​പ്രി​ൽ 23, 29 തീ​യ​തി​ക​ളി​ലു​മാ​യി വോ​ട്ടെ​ടു​പ്പ് ന​ട​ക്കും.

Kerala

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്; പ്ര​ധാ​ന​മ​ന്ത്രി കൊ​ച്ചി​യി​ലേ​ക്ക്

കൊ​ച്ചി: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള ബി​ജെ​പി പ്ര​ചാ​ര​ണ​ങ്ങ​ള്‍​ക്കാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി മാ​ര്‍​ച്ച് ആ​ദ്യ​വാ​രം കൊ​ച്ചി​യി​ലെ​ത്തും.

സാ​മു​ദാ​യി​ക നേ​താ​ക്ക​ളു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യും വി​ക​സ​ന രേ​ഖ​യു​ടെ പ്ര​കാ​ശ​ന​വും മോ​ദി​യു​ടെ കൂ​ടി​ക്കാ​ഴ്ച​യു​ടെ ഭാ​ഗ​മാ​യി ന​ട​ത്താ​നാ​ണ് ബി​ജെ​പി ല​ക്ഷ്യ​മി​ടു​ന്ന​ത്. മാ​ര്‍​ച്ച് അ​ഞ്ച്, ആ​റ് തീ​യ​തി​ക​ളി​ലാ​യി​രി​ക്കും പ്ര​ധാ​ന​മ​ന്ത്രി കൊ​ച്ചി​യി​ലെ​ത്തു​ക.

കേ​ര​ള​ത്തി​ന്‍റെ ബി​ജെ​പി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചൊ​വ്വാ​ഴ്ച നേ​താ​ക്ക​ളു​ടെ ഓ​ൺ​ലൈ​ൻ യോ​ഗം ന​ട​ക്കു​ന്നു​ണ്ട്. അ​തി​നു​ശേ​ഷ​മാ​യി​രി​ക്കും പ്ര​ധാ​ന​മ​ന്ത്രി​യു​ടെ സ​ന്ദ​ര്‍​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്തി​മ തീ​രു​മാ​നം ഉ​ണ്ടാ​കു​ക. 

ബി​ജെ​പി​യു​ടെ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ഒ​രു​ക്ക​ങ്ങ​ൾ​ക്കും പ്ര​ചാ​ര​ണ​ത്തി​ന് ഉ​ള്ള തു​ട​ക്ക​വും പ്ര​ധാ​ന​മ​ന്ത്രി​യു​ടെ സ​ന്ദ​ർ​ശ​ന​ത്തി​ലൂ​ടെ ഉ​ണ്ടാ​കും. 

കൊ​ച്ചി​യി​ലെ​ത്തു​ന്ന പ്ര​ധാ​ന​മ​ന്ത്രി ക്രൈ​സ്ത​വ വി​ഭാ​ഗ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള സാ​മു​ദാ​യി​ക നേ​താ​ക്ക​ളു​മാ​യി​ട്ട് കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യേ​ക്കും. നേ​താ​ക്ക​ളു​മാ​യി​ട്ട് പ്ര​ത്യേ​കം ച​ർ​ച്ച ന​ട​ത്തും. കേ​ര​ള​ത്തി​ല്‍ ഇ​ത്ത​വ​ണ 30 സീ​റ്റു​ക​ളാ​ണ് ബി​ജെ​പി ല​ക്ഷ്യ​മി​ടു​ന്ന​ത്.

Kerala

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്: സ്ഥി​തി വി​ല​യി​രു​ത്താ​ൻ ക​മ്മീ​ഷ​ൻ

തി​​​​​രു​​​​​വ​​​​​ന​​​​​ന്ത​​​​​പു​​​​​രം: നി​​​​​യ​​​​​മ​​​​​സ​​​​​ഭാ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പ് മു​​​​​ന്നൊ​​​​​രു​​​​​ക്ക​​​​​ത്തി​​​​​ന്‍റെ ഭാ​​​​​ഗ​​​​​മാ​​​​​യി ജി​​​​​ല്ല​​​​​ക​​​​​ളി​​​​​ലെ സ്ഥി​​​​​തി വി​​​​​ല​​​​​യി​​​​​രു​​​​​ത്താ​​​​​ൻ ക​​​​​ള​​​​​ക്‌ടർ​​​​​മാ​​​​​രു​​​​​ടെ​​​​​യും ജി​​​​​ല്ലാ പോ​​​​​ലീ​​​​​സ് മേ​​​​​ധാ​​​​​വി​​​​​മാ​​​​​രു​​​​​ടെ​​​​​യും യോ​​​​​ഗം വി​​​​​ളി​​​​​ച്ച് മു​​​​​ഖ്യ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പ് ഓ​​​​​ഫീസ​​​​​ർ.

ഇ​​​​​ന്ന് ഉ​​​​​ച്ച​​​​​ക​​​​​ഴി​​​​​ഞ്ഞു മൂ​​​​​ന്നി​​​​​നാ​​​​​ണ് ക​​​​​ള​​​​​ക്‌ടർ​​​​​മാ​​​​​രു​​​​​ടെ​​​​​യും എ​​​​​സ്പി​​​​​മാ​​​​​രു​​​​​ടെ​​​​​യും പോ​​​​​ലീ​​​​​സ് ആ​​​​​സ്ഥാ​​​​​ന​​​​​ത്തെ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പ് നോ​​​​​ഡ​​​​​ൽ ഓ​​​​​ഫീസ​​​​​റു​​​​​ടെ ചു​​​​​മ​​​​​ത​​​​​ല​​​​​യു​​​​​ള്ള എ​​​​​ഡി​​​​​ജി​​​​​പി​​​​​യു​​​​​ടെ​​​​​യും ഓ​​​​​ണ്‍​ലൈ​​​​​ൻ യോ​​​​​ഗം വി​​​​​ളി​​​​​ച്ചി​​​​​ട്ടു​​​​​ള്ള​​​​​ത്.

ഇ​​​​​വ​​​​​രു​​​​​ടെ റി​​​​​പ്പോ​​​​​ർ​​​​​ട്ടി​​​​​ന്‍റെ അ​​​​​ടി​​​​​സ്ഥാ​​​​​ന​​​​​ത്തി​​​​​ലാ​​​​​കും കേ​​​​​ര​​​​​ള​​​​​ത്തി​​​​​ൽ നി​​​​​യ​​​​​മ​​​​​സ​​​​​ഭാ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പ് എ​​​​​ന്നു ന​​​​​ട​​​​​ത്ത​​​​​ണ​​​​​മെ​​​​​ന്ന് മു​​​​​ഖ്യ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പ് ഓ​​​​​ഫീസ​​​​​ർ, കേ​​​​​ന്ദ്ര തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പ് ക​​​​​മ്മീ​​​​​ഷ​​​​​ന് ശി​​​​​പാ​​​​​ർ​​​​​ശ ന​​​​​ൽ​​​​​കു​​​​​ന്ന​​​​​ത്.

സം​​​​​സ്ഥാ​​​​​ന​​​​​ത്തെ പൊ​​​​​തുവി​​​​​ല​​​​​യി​​​​​രു​​​​​ത്ത​​​​​ൽ, ഉ​​​​​ദ്യോ​​​​​ഗ​​​​​സ്ഥ​​​​​രെ ല​​​​​ഭ്യ​​​​​മാ​​​​​ക്കാ​​​​​നു​​​​​ള്ള സാ​​​​​ഹ​​​​​ച​​​​​ര്യം, സ​​​​​ർ​​​​​വ​​​​​ക​​​​​ലാ​​​​​ശാ​​​​​ലാ പ​​​​​രീ​​​​​ക്ഷ​​​​​ക​​​​​ൾ, പൊ​​​​​തു അ​​​​​വ​​​​​ധി​​​​​ക​​​​​ൾ, ക്ര​​​​​മ​​​​​സ​​​​​മാ​​​​​ധാ​​​​​ന പ്ര​​​​​ശ്നം തു​​​​​ട​​​​​ങ്ങി​​​​​യ ഘ​​​​​ട​​​​​ക​​​​​ങ്ങ​​​​​ളു​​​​​ടെ അ​​​​​ടി​​​​​സ്ഥാ​​​​​ന​​​​​ത്തി​​​​​ലാ​​​​​ണ് നി​​​​​യ​​​​​മ​​​​​സ​​​​​ഭാ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പ് എ​​​​​ത്ര ഘ​​​​​ട്ട​​​​​മാ​​​​​യി ന​​​​​ട​​​​​ത്ത​​​​​ണ​​​​​മെ​​​​​ന്ന് കേ​​​​​ന്ദ്ര തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പ് ക​​​​​മ്മീ​​​​​ഷ​​​​​നോ​​​​​ടു മു​​​​​ഖ്യ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പ് ഓ​​​​​ഫീസ​​​​​ർ ശി​​​​​പാ​​​​​ർ​​​​​ശ ചെ​​​​​യ്യു​​​​​ന്ന​​​​​ത്.

സാ​​​​​ധാ​​​​​ര​​​​​ണ​​​​​യാ​​​​​യി വി​​​​​ഷു, പെ​​​​​സ​​​​​ഹവ്യാ​​​​​ഴം, ദുഃ​​​​​ഖ​​​​​വെ​​​​​ള്ളി, ഈ​​​​​സ്റ്റ​​​​​ർ, തൃ​​​​​ശൂ​​​​​ർ പൂ​​​​​രം തു​​​​​ട​​​​​ങ്ങി​​​​​യ ആ​​​​​ഘോ​​​​​ഷ​​​​​ങ്ങ​​​​​ളു​​​​​ടെ തീ​​​​​യ​​​​​തി​​​​​ക​​​​​ൾകൂ​​​​​ടി ക​​​​​ണ​​​​​ക്കി​​​​​ലെ​​​​​ടു​​​​​ത്ത് ഇ​​​​​തു​​​​​കൂ​​​​​ടി ഒ​​​​​ഴി​​​​​വാ​​​​​ക്കി​​​​​യു​​​​​ള്ള തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പ് തീ​​​​​യ​​​​​തി​​​​​യാ​​​​​കും ശി​​​​​പാ​​​​​ർ​​​​​ശ ചെ​​​​​യ്യു​​​​​ക.ക​​​​​ഴി​​​​​ഞ്ഞ നി​​​​​യ​​​​​മ​​​​​സ​​​​​ഭാ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പ് 2021 ഏ​​​​​പ്രി​​​​​ൽ ആ​​​​​റി​​​​​ന് ഒ​​​​​റ്റ​​​​​ഘ​​​​​ട്ട​​​​​മാ​​​​​യാ​​​​​ണ് സം​​​​​സ്ഥാ​​​​​ന​​​​​ത്തു ന​​​​​ട​​​​​ത്തി​​​​​യ​​​​​ത്. ഏ​​​​​താ​​​​​ണ്ട് ഒ​​​​​രു മാ​​​​​സ​​​​​ത്തി​​​​​നു ശേ​​​​​ഷം മേ​​​​​യ് ര​​​​​ണ്ടി​​​​​നാ​​​​​യി​​​​​രു​​​​​ന്നു വോ​​​​​ട്ടെ​​​​​ണ്ണ​​​​​ൽ.

നി​​​​​യ​​​​​മ​​​​​സ​​​​​ഭാ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പ് മു​​​​​ന്നൊ​​​​​രു​​​​​ക്ക​​​​​ത്തി​​​​​ന്‍റെ ഭാ​​​​​ഗ​​​​​മാ​​​​​യി ഇ​​​​​ല​​​​​ക്‌ട്രോണി​​​​​ക്സ് വോ​​​​​ട്ടിം​​​​​ഗ് മെ​​​​​ഷീ​​​​​നു​​​​​ക​​​​​ളു​​​​​ടെ പ​​​​​രി​​​​​ശോ​​​​​ധ​​​​​ന​​​​​യ്ക്കാ​​​​​യി സാ​​​​​ങ്കേ​​​​​തി​​​​​ക വി​​​​​ദ​​​​​ഗ്ധ​​​​​രും നി​​​​​രീ​​​​​ക്ഷ​​​​​ക​​​​​രും അ​​​​​ടു​​​​​ത്ത ദി​​​​​വ​​​​​സ​​​​​ങ്ങ​​​​​ളി​​​​​ൽ കേ​​​​​ര​​​​​ള​​​​​ത്തി​​​​​ൽ എ​​​​​ത്തു​​​​​ന്നു​​​​​ണ്ട്. വോ​​​​​ട്ടിം​​​​​ഗ് മെ​​​​​ഷി​​​​​നു​​​​​ക​​​​​ളു​​​​​ടെ സു​​​​​താ​​​​​ര്യ​​​​​ത ഉ​​​​​റ​​​​​പ്പാ​​​​​ക്കു​​​​​ക​​​​​യാ​​​​​ണ് ല​​​​​ക്ഷ്യം. ഇ​​​​​വി​​​​​എ​​​​​മ്മു​​​​​ക​​​​​ളു​​​​​ടെ പ​​​​​രി​​​​​ശോ​​​​​ധ​​​​​ന​​​​​യ്ക്കെ​​​​​ത്തു​​​​​ന്ന വി​​​​​ദഗ​​​​​്ധ​​​​​ർ​​​​​ക്കു​​​​​ള്ള സം​​​​​വി​​​​​ധാ​​​​​ന​​​​​ങ്ങ​​​​​ൾ ഒ​​​​​രു​​​​​ക്കു​​​​​ന്ന​​​​​തി​​​​​നു​​​​​ള്ള ക്ര​​​​​മീ​​​​​ക​​​​​ര​​​​​ണ​​​​​ങ്ങ​​​​​ൾ സം​​​​​സ്ഥാ​​​​​ന​​​​​ത്ത് പൂ​​​​​ർ​​​​​ത്തി​​​​​യാ​​​​​ക്കി. മാ​​​​​ർ​​​​​ച്ച് ര​​​​​ണ്ടാം​​​​​വാ​​​​​ര​​​​​ത്തോ​​​​​ടെ നി​​​​​യ​​​​​മ​​​​​സ​​​​​ഭാ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പ് പ്ര​​​​​ഖ്യാ​​​​​പ​​​​​ന​​​​​മു​​​​​ണ്ടാ​​​​​കു​​​​​മെ​​​​​ന്നാ​​​​​ണ് ക​​​​​രു​​​​​ത​​​​​പ്പെ​​​​​ടു​​​​​ന്ന​​​​​ത്.

Kerala

യു​ഡി​എ​ഫ് അ​ടി​ത്ത​റ വി​പു​ലീ​ക​രി​ക്കും; നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നെ ശ​ക്ത​മാ​യി നേ​രി​ടും: വി.​ഡി. സ​തീ​ശ​ൻ

കോ​ട്ട​യം: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നെ ശ​ക്ത​മാ​യി നേ​രി​ടു​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. യു​ഡി​എ​ഫ് അ​ടി​ത്ത​റ വി​പു​ലീ​ക​രി​ക്കു​മെ​ന്നും മു​ന്ന​ണി വി​ശാ​ല​മാ​യ രാ​ഷ്ട്രീ​യ പ്ലാ​റ്റ്ഫോ​മാ​കു​മെ​ന്നും സ​തീ​ശ​ൻ പ​റ​ഞ്ഞു.

മു​ന്ന​ണി​യി​ലേ​യ്ക്ക് കൂ​ടു​ത​ൽ ഘ​ട​ക​ക​ക്ഷി​ക​ളെ കൊ​ണ്ടു​വ​രു​ന്ന കാ​ര്യം യു​ഡി​എ​ഫ് ച​ർ​ച്ച ചെ​യ്യു​മെ​ന്നും സ​തീ​ശ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു. മു​ന്ന​ണി രാ​ഷ്ട്രീ​യ​ത്തി​ന് പു​തി​യ മാ​ന​ങ്ങ​ൾ ന​ൽ​കു​ന്ന വി​പു​ല​മാ​യ രാ​ഷ്ട്രീ​യ പ്ലാ​റ്റ്ഫോ​മാ​യി യു​ഡി​എ​ഫ് മാ​റു​മെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് പ​റ​ഞ്ഞു.
ഇ​തി​ലും വി​പു​ല​മാ​യി ശ​ക്തി​യോ​ടെ​യു​ഡി​എ​ഫ് നി​യ​മ​സ​ഭ​തി​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ടു​മെ​ന്ന് സ​തീ​ശ​ൻ വ്യ​ക്ത​മാ​ക്കി

ഈ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ച്ച​തു​കൊ​ണ്ട് എ​ല്ലാ​മാ​യി എ​ന്ന് വി​ചാ​രി​ക്കു​ന്നി​ല്ല. മു​ന്ന​ണി വി​പു​ലീ​ക​രി​ക്കും. എ​ൽ​ഡി​എ​ഫി​ൽ നി​ന്നും, എ​ൻ​ഡി​എ യി​ൽ നി​ന്നും ഇ​തി​ലൊ​ന്നും പെ​ടാ​ത്ത​വ​രും മു​ന്ന​ണി​യി​ൽ ഉ​ണ്ടാ​കു​മെ​ന്നും വി.​ഡി. സ​തീ​ശ​ൻ കോ​ട്ട​യ​ത്ത്‌ പ്ര​തി​ക​രി​ച്ചു.

Kerala

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് : മു​ന്നൊ​രു​ക്ക​ത്തി​ന് ടീം ​യു​ഡി​എ​ഫ്

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ത​​​​ദ്ദേ​​​​ശ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് വി​​​​ജ​​​​യ​​​​ത്തി​​​​നു പി​​​​ന്നാ​​​​ലെ നി​​​​യ​​​​മ​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു മു​​​​ന്നൊ​​​​രു​​​​ക്ക​​​​ത്തി​​​​ലേ​​​​ക്കു ക​​​​ട​​​​ക്കാ​​​​ൻ ടീം ​​​​യു​​​​ഡി​​​​എ​​​​ഫ്. ആ​​​​ദ്യ​​​​ഘ​​​​ട്ട​​​​ത്തി​​​​ൽ സം​​​​സ്ഥാ​​​​ന​​​വ്യാ​​​​പ​​​​ക​​​​മാ​​​​യി വോ​​​​ട്ട​​​​ർ​​​പ​​​​ട്ടി​​​​ക​​​​യി​​​​ൽ പേ​​​​രു ചേ​​​​ർ​​​​ക്കു​​​​ന്ന​​​​തി​​​​നും ഒ​​​​ഴി​​​​വാ​​​​ക്കി​​​​യ​​​​വ​​​​രെ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​തി​​​​നു​​​​മു​​​​ള്ള ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ​​​​ക്കു മു​​​​ൻ​​​​തൂ​​​​ക്കം ന​​​​ൽ​​​​കാ​​​​നാ​​​​ണു തീ​​​​രു​​​​മാ​​​​നം.


തീ​​​​വ്ര വോ​​​​ട്ട​​​​ർ​​​​പ​​​​ട്ടി​​​​ക പ​​​​രി​​​​ഷ്ക​​​​ര​​​​ണ (എ​​​​സ്ഐ​​​​ആ​​​​ർ) ന​​​​ട​​​​പ​​​​ടി​​​​ക​​​​ളി​​​​ൽ കാ​​​​ണാ​​​​താ​​​​യ​​​​വ​​​​രെ ക​​​​ണ്ടെ​​​​ത്തി വോ​​​​ട്ട​​​​ർ​​​പ​​​​ട്ടി​​​​ക​​​​യി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്താ​​​​നു​​​​ള്ള ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ അ​​​​ടി​​​​യ​​​​ന്ത​​​​ര​​​​മാ​​​​യി ചെ​​​​യ്യാ​​​​ൻ താ​​​​ഴേ​​​​ത്ത​​​​ട്ടി​​​​ൽ നി​​​​ർ​​​​ദേ​​​​ശം ന​​​​ൽ​​​​കി​​​​യി​​​​ട്ടു​​​​ണ്ട്. ഈ ​​​​മാ​​​​സം 18ന് ​​​​എ​​​​സ്ഐ​​​​ആ​​​​ർ ന​​​​ട​​​​പ​​​​ടി പൂ​​​​ർ​​​​ത്തി​​​​യാ​​​​കു​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ലാ​​​​ണി​​​​ത്. ക​​​​ര​​​​ടു വോ​​​​ട്ട​​​​ർ​​​പ​​​​ട്ടി​​​​ക പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ച​​​ശേ​​​​ഷം വോ​​​​ട്ട​​​​ർ പ​​​​ട്ടി​​​​ക​​​​യി​​​​ൽ പേ​​​​രു ചേ​​​​ർ​​​​ക്ക​​​​ൽ തു​​​​ട​​​​രും. ത​​​​ദ്ദേ​​​​ശ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളി​​​​ലേ​​​​ക്ക് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ട്ട​​​​വ​​​​ർ​​​​ക്കാ​​​​ണ് വോ​​​​ട്ട​​​​ർ​​​പ​​​​ട്ടി​​​​ക പു​​​​തു​​​​ക്ക​​​​ലി​​​​ന്‍റെ ചു​​​​മ​​​​ത​​​​ല പ്രാ​​​​ദേ​​​​ശി​​​​ക​​​​മാ​​​​യി ന​​​​ൽ​​​​കി​​​​യി​​​​ട്ടു​​​​ള്ള​​​​ത്.


നി​​​​യ​​​​മ​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​നു​​​​ള്ള യു​​​​ഡി​​​​എ​​​​ഫ് സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​ക​​​​ളെ​​​​യും നേ​​​​ര​​​​ത്തേത​​​​ന്നെ മ​​​​ണ്ഡ​​​​ല​​​​ങ്ങ​​​​ളി​​​​ൽ സ​​​​ജീ​​​​വ​​​​മാ​​​​ക്കാ​​​​നും നീ​​​​ക്കം ന​​​​ട​​​​ക്കു​​​​ന്നു​​​​ണ്ട്. വി​​​​ജ​​​​യ​​​​ഘ​​​​ട​​​​ക​​​​ങ്ങ​​​​ൾ ക​​​​ണ​​​​ക്കാ​​​​ക്കി​​​​യു​​​​ള്ള സ​​​​ർ​​​​വേ​​​​ക​​​​ളു​​​​ടെ കൂ​​​​ടി അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ൽ നി​​​​യ​​​​മ​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​നു​​​​ള്ള സ്ഥാ​​​​നാ​​​​ർ​​​​ഥി​​​നി​​​​ർ​​​​ണ​​​​യം ഏ​​​​താ​​​​ണ്ട് പൂ​​​​ർ​​​​ത്തി​​​​യാ​​​​യി​​​​ട്ടു​​​​ണ്ടെ​​​​ന്നാ​​​​ണ് ഉ​​​​ന്ന​​​​ത നേ​​​​തൃ​​​​ത്വം ന​​​​ൽ​​​​കു​​​​ന്ന വി​​​​വ​​​​രം. കോ​​​​ണ്‍​ഗ്ര​​​​സ് ഹൈ​​​​ക്ക​​​​മാ​​​​ൻ​​​​ഡി​​​​ന്‍റെ അ​​​​നു​​​​മ​​​​തി ല​​​​ഭി​​​​ച്ചാ​​​​ലു​​​​ട​​​​ൻ ഇ​​​​ത്ത​​​​രം ന​​​​ട​​​​പ​​​​ടി ആ​​​​രം​​​​ഭി​​​​ക്കും. ത​​​​ദ്ദേ​​​​ശ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ലും കോ​​​​ണ്‍​ഗ്ര​​​​സ് സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​ക​​​​ളെ നേ​​​​ര​​​​ത്തേ ക​​​​ള​​​​ത്തി​​​​ലി​​​​റ​​​​ക്കി​​​​യി​​​​രു​​​​ന്നു. ഇ​​​​തേ മാ​​​​തൃ​​​​ക​​​​യി​​​​ൽ യു​​​​ഡി​​​​എ​​​​ഫ് സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​ക​​​​ളെ ക​​​​ള​​​​ത്തി​​​​ലി​​​​റ​​​​ക്കാ​​​​നാ​​​​ണ് ആ​​​​ലോ​​​​ച​​​​ന.


നി​​​​യ​​​​മ​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് പ്ര​​​​ക​​​​ട​​​​ന​​​പ​​​​ത്രി​​​​ക ജ​​​​നു​​​​വ​​​​രി​​​​യി​​​​ൽ ത​​​​യാ​​​​റാ​​​​ക്കാ​​​​നു​​​​ള്ള ശ്ര​​​​മ​​​​വും ന​​​​ട​​​​ത്തും. സാ​​​​മൂ​​​​ഹി​​​​ക ക്ഷേ​​​​മ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ​​​​ക്കാ​​​​കും പ്ര​​​​ക​​​​ട​​​​ന​​​പ​​​​ത്രി​​​​ക​​​​യി​​​​ൽ മു​​​​ൻ​​​​തൂ​​​​ക്കം. സം​​​​സ്ഥാ​​​​ന​​​​ത്തെ ആ​​​​രോ​​​​ഗ്യ മേ​​​​ഖ​​​​ല​​​​യി​​​​ലെ ദു​​​​രി​​​​ത​​​​വും മ​​​​രു​​​​ന്ന്- ഉ​​​​പ​​​​ക​​​​ര​​​​ണ​​​​ക്ഷാ​​​​മ​​​​വും അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ക്കാ​​​​നു​​​​ള്ള ന​​​​ട​​​​പ​​​​ടി​​​​ക​​​ളു​​​​മു​​​​ണ്ടാ​​​​കും. സ​​​​ർ​​​​ക്കാ​​​​ർ ആ​​​​ശു​​​​പ​​​​ത്രി​​​​ക​​​​ളി​​​​ലും മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജു​​​​ക​​​​ളി​​​​ലും രോ​​​​ഗി​​​​ക​​​​ളും ബ​​​​ന്ധു​​​​ക്ക​​​​ളും നേ​​​​രി​​​​ടു​​​​ന്ന ദു​​​​രി​​​​ത​​​​ങ്ങ​​​​ളും ഇ​​​​ട​​​​തു​​​​മു​​​​ന്ന​​​​ണി​​​​യു​​​​ടെ പ​​​​രാ​​​​ജ​​​​യ​​​​ത്തി​​​​ന്‍റെ കാ​​​​ര​​​​ണ​​​​ങ്ങ​​​​ളി​​​​ൽ ഒ​​​​ന്നാ​​​​യി യു​​​​ഡി​​​​എ​​​​ഫ് വി​​​​ല​​​​യി​​​​രു​​​​ത്തു​​​​ന്നു​​​​ണ്ട്. എ​​​​ല്ലാ സ​​​​ർ​​​​ക്കാ​​​​ർ ആ​​​​ശു​​​​പ​​​​ത്രി​​​​ക​​​​ളേ​​​​യും രോ​​​​ഗീ​​​സൗ​​​​ഹൃ​​​​ദ​​​​മാ​​​​ക്കാ​​​​നു​​​​ള്ള ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ​​​​ക്കും സ​​​​ജീ​​​​വ പ​​​​രി​​​​ഗ​​​​ണ​​​​ന ന​​​​ൽ​​​​കും.


മു​​​​ന്ന​​​​ണി വി​​​​പു​​​​ലീ​​​​ക​​​​ര​​​​ണ ച​​​​ർ​​​​ച്ച​​​​ക​​​​ളും വീ​​​​ണ്ടും സ​​​​ജീ​​​​വ​​​​മാ​​​​ക്കും. ഇ​​​​ട​​​​തു​​​​മു​​​​ന്ന​​​​ണി​​​​യി​​​​ലെ ര​​​​ണ്ടു ക​​​​ക്ഷി​​​​ക​​​​ളെ​​​​ങ്കി​​​​ലും യു​​​​ഡി​​​​എ​​​​ഫി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​കു​​​​മെ​​​​ന്നാ​​​​ണു ക​​​​രു​​​​ത​​​​പ്പെ​​​​ടു​​​​ന്ന​​​​ത്. എ​​​​ന്നാ​​​​ൽ കോ​​​​ണ്‍​ഗ്ര​​​​സും യു​​​​ഡി​​​​എ​​​​ഫും മി​​​​ന്നി​​​​ച്ച വി​​​​ജ​​​​യം നേ​​​​ടി​​​​യ സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ ഇ​​​​വ​​​​രെ യു​​​​ഡി​​​​എ​​​​ഫി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​ക്കാ​​​​ൻ കൂ​​​​ടു​​​​ത​​​​ൽ വി​​​​ട്ടു​​​​വീ​​​​ഴ്ച​​​​ക​​​​ൾ വേ​​​​ണ്ട​​​​തി​​​​ല്ലെ​​​​ന്ന അ​​​​ഭി​​​​പ്രാ​​​​യ​​​​വും ഒ​​​​രു വി​​​​ഭാ​​​​ഗ​​​​ത്തി​​​​നു​​​​ണ്ട്. ത​​​​ദ്ദേ​​​​ശ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ലെ വി​​​​ജ​​​​യ​​​​വും തു​​​​ട​​​​ർ​​​ന​​​​ട​​​​പ​​​​ടി​​​​ക​​​​ളും ച​​​​ർ​​​​ച്ച ചെ​​​​യ്യാ​​​​ൻ കോ​​​​ണ്‍​ഗ്ര​​​​സ്, യു​​​​ഡി​​​​എ​​​​ഫ് യോ​​​​ഗ​​​​ങ്ങ​​​​ളും വൈ​​​​കാ​​​​തെ ചേ​​​​രു​​​​ന്നു​​​​ണ്ട്. നി​​​​യ​​​​മ​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് മു​​​​ന്നൊ​​​​രു​​​​ക്ക​​​​ങ്ങ​​​​ൾ ത​​​​ന്നെ​​​​യാ​​​​കും യോ​​​​ഗ​​​​ങ്ങ​​​​ളി​​​​ലേ​​​​യും പ്ര​​​​ധാ​​​​ന ച​​​​ർ​​​​ച്ചാ വി​​​​ഷ​​​​യം.

Kerala

നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ നേ​മ​ത്ത് മ​ത്സ​രി​ക്കും: രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ

തി​രു​വ​ന​ന്ത​പു​രം: അ​ടു​ത്ത വ​ർ​ഷം ന​ട​ക്കാ​നി​രി​ക്കു​ന്ന നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ നേ​മ​ത്ത് മ​ത്സ​രി​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ. ഭ​ര​ണം കി​ട്ടി​യാ​ൽ 45 ദി​വ​സ​ത്തി​ന​കം വി​ക​സ​ന പ​ദ്ധ​തി പ്ര​ഖ്യാ​പി​ക്കു​മെ​ന്നും രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ തൃ​ശൂ​ർ പ്ര​സ്ക്ല​ബി​ന്റെ വോ​ട്ടു വൈ​ബ് പ​രി​പാ​ടി​യി​ൽ പ​റ​ഞ്ഞു.

2016ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി വി​ജ​യി​ച്ച മ​ണ്ഡ​ല​മാ​ണ് നേ​മം. ഒ. ​രാ​ജ​ഗോ​പാ​ൽ ആ​ണ് എം​എ​ൽ​എ​യാ​യി തെ​ര​ഞ്ഞെ​ടു​പ്പ​ക്കെ​ട്ട​ത്. എ​ന്നാ​ൽ 2021ൽ ​മ​ന്ത്രി ശി​വ​ൻ​കു​ട്ടി​യി​ലൂ​ടെ എ​ൽ​ഡി​എ​ഫ് മ​ണ്ഡ​ലം തി​രി​ച്ചു​പി​ടി​ച്ചു.

കു​മ്മ​നം രാ​ജ​ശേ​ഖ​ര​നാ​യി​രു​ന്നു 2021ൽ ​നേ​മ​ത്തെ ബി​ജെ​പി സ്ഥാ​നാ​ർ​ഥി. കോ​ൺ​ഗ്ര​സ് നേ​താ​വ് കെ. ​മു​ര​ളി​ധ​ര​നാ​യി​രു​ന്നു യു​ഡി​എ​ഫ് വേ​ണ്ടി മ​ത്സ​രി​ച്ച​ത്.

രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ ത​ന്നെ​യാ​യി​രി​ക്കും നേ​മ​ത്ത് മ​ത്സ​രി​ക്കു​ക​യെ​ന്ന ത​ര​ത്തി​ൽ റി​പ്പോ​ർ​ട്ടു​ക​ൾ നേ​ര​ത്തെ വ​ന്നി​രു​ന്നു. ഇ​ന്ന് ആ ​റി​പ്പോ​ർ​ട്ടു​ക​ൾ സ്ഥി​രി​ക​രി​ച്ച് മ​ത്സ​രി​ക്കു​ന്ന കാ​ര്യം പ്ര​ഖ്യാ​പി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

 

National

ബി​ഹാ​റ​ല്ല ബം​ഗാ​ൾ; മ​മ​ത നാ​ലാം ത​വ​ണ​യും ഭ​രി​ക്കും: തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ്

കോ​ൽ​ക്ക​ത്ത: ബി​ഹാ​റ​ല്ല ബം​ഗാ​ളെ​ന്നും മ​മ​ത ബാ​ന​ർ​ജി ത​ന്നെ നാ​ലാം ത​വ​ണ​യും സം​സ്ഥാ​നം ഭ​രി​ക്കു​മെ​ന്നും തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ്. ബി​ഹാ​റി​ന് ശേ​ഷം ഇ​നി ബം​ഗാ​ളി​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്ക​ണ​മെ​ന്നും ബം​ഗാ​ൾ പി​ടി​ച്ചെ​ടു​ക്ക​ണ​മെ​ന്നു​മു​ള്ള ജ​ന​ങ്ങ​ളോ​ടു​ള്ള പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​ടെ ആ​ഹ്വാ​ന​ത്തി​ന് പി​ന്നാ​ലെ ആ​യി​രു​ന്നും തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​ന്‍റെ പ്ര​തി​ക​ര​ണം.

ബം​ഗാ​ൾ ഒ​രി​ക്ക​ലും ബി​ജെ​പി​യെ അം​ഗീ​ക​രി​ക്കി​ല്ലെ​ന്നും പ​ണ​വും കൈ​ക്ക​രു​ത്തും കൊ​ണ്ടു​ള്ള രാ​ഷ്ട്രീ​യം ബം​ഗാ​ളി​ന് വേ​ണ്ടെ​ന്നും തൃ​ണ​മൂ​ലി​ന്‍റെ മു​തി​ർ​ന്ന നേ​താ​വ് സാ​ഗ​രി​ക ഘോ​ഷ് എം​പി പ​റ​ഞ്ഞു. ബം​ഗാ​ളി​ന്‍റെ ഭാ​ഷ​യെ​യും, പ്ര​തീ​ക​ങ്ങ​ളെ​യും സം​സ്കാ​ര​ത്തെ​യും അ​പ​മാ​നി​ച്ച ബി​ജെ​പി​യോ​ട് ജ​ന​ങ്ങ​ൾ പൊ​റു​ക്കി​ല്ലെ​ന്നും സാ​ഗ​രി​ക ഘോ​ഷ് തു​റ​ന്ന​ടി​ച്ചു.

2026ലാ​ണ് ബം​ഗാ​ളി​ൽ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ക. ബി​ഹാ​റി​ന്‍റെ അ​യ​ൽ സം​സ്ഥാ​ന​മാ​യ ബം​ഗാ​ൾ പി​ടി​ക്ക​ണ​മെ​ന്നാ​ണ് ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ​ക്ക് ല​ഭി​ച്ച നി​ർ​ദേ​ശം. ബി​ഹാ​റി​ലെ​യും ബം​ഗാ​ളി​ലും രാ​ഷ്ട്രീ​യ സ​മ​വാ​ക്യ​ങ്ങ​ൾ വ്യ​ത്യ​സ്ത​മാ​ണ്.

ബി​ഹാ​ർ വി​ജ​യം ബം​ഗാ​ളി​ൽ ഒ​രു മാ​റ്റ​വു​മു​ണ്ടാ​ക്കി​ല്ല. ബി​ജെ​പി​യെ ബം​ഗാ​ളി​ൽ ശ​ത്രു​വാ​യാ​ണ് കാ​ണു​ന്ന​ത്. ജ​ന​ങ്ങ​ളു​ട അ​നു​ഗ്ര​ഹം എ​ന്നും മ​മ​ത ബാ​ന​ർ​ജി​ക്ക് ഒ​പ്പ​മാ​ണ്. ദീ​ദി നാ​ലാം വ​ട്ട​വും ബം​ഗാ​ൾ ഭ​രി​ക്കു​മെ​ന്നും തൃ​ണ​മൂ​ൽ നേ​താ​ക്ക​ൾ തു​റ​ന്ന​ടി​ച്ചു.

 

Latest News

Corehub Up